പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലയില്‍ 88.12 ശതമാനം
തിരുവനന്തപുരം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലയില്‍ 88.12 ശതമാനം. അഞ്ച് വയസിന് താഴെയുള്ള 2,31,324 കുട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 2,03,851 കുട്ടികള്‍ക്ക് ഞായറാഴ്ച തുള്ളിമരുന്ന് നല്കി.
അവശേഷിക്കുന്ന കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തിയും തുള്ളിമരുന്ന് നല്‍കും.
2642 ബൂത്തുകളാണ് ജില്ലയില്‍ തുള്ളിമരുന്ന് വിതരണത്തിനായി സജീകരിച്ചിരുന്നത്. 5284 ബൂത്ത് വോളന്റിയര്‍മാരും 327 സൂപ്പര്‍വൈസര്‍മാരും രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിച്ചു.
യാത്രാവേളകളില്‍ കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്റുകള്‍, നഗരാതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിസ്റ്റ് ബൂത്തുകളും സജ്ജീകരിച്ചിരുന്നു.
ഇന്നും നാളെയും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ഇതരസംസ്ഥാനക്കാരുടെ കുട്ടികള്‍ക്കായി മൊബൈല്‍ ബൂത്തുകളും ക്രമീകരിച്ചിരുന്നു. പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം പാറശാല താലൂക്ക് ഹെഡ് ക്വാര്‍േട്ടഴ്സ് ആശുപത്രിയില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. സലൂജ അധ്യക്ഷയായി.
അഡീഷണല്‍ ഡി.എം.ഒ ഡോ. ജോസ് ജി. ഡിക്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ബി. ഉണ്ണികൃഷ്ണന്, ജില്ല മാസ്മീഡിയ ഓഫിസര്‍ എസ്. പുഷ്പരാജന്‍, ഡോ. സ്വപ്നകുമാരി പഞ്ചായത്ത് അംഗങ്ങളായ മഞ്ജുസ്മിത, ഷീജ, മോഹന്‍ ദാസ്, സെയ്ദലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."