അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍: അസ്മി സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അംഗീകാരമില്ലെന്ന പേരില്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (അസ്മി) പ്രക്ഷോഭത്തിലേക്ക്.
ഇതിന്റെ ഭാഗമായി നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിരവധി സ്‌കൂളുകളും ഇവിടുത്തെ ആയിരക്കണക്കിന് ജീവനക്കാരും സര്‍ക്കാര്‍ തീരുമാനത്തിലൂടെ വഴിയാധാരമാകാന്‍ പോവുകയാണ്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയെന്ന ചരിത്ര ദൗത്യം നിറവേറ്റുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് പകരം അവ ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അംഗീകരിക്കാനാകില്ല. ദേശീയ വിദ്യാഭ്യാസ ചട്ടം മറയാക്കി പുറത്തിറക്കിയ ഉത്തരവുകള്‍ക്കനുസരിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനാവശ്യ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
സമസ്തയുടെ കീഴിലുള്ള 140 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും കീഴിലുള്ള സ്ഥപനങ്ങള്‍ക്കും അധികൃതര്‍ നോട്ടിസ് നല്‍കിക്കഴിഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും ഹനിക്കുന്നതരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെ രാവിലെ 10 പാളയം ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, എം.എല്‍.എമാരായ അഡ്വ. എം. ഉമര്‍,പി.സി ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസ്മി ജന. സെക്രട്ടറി പി.കെ മുഹമ്മദ്, ട്രഷറര്‍ കെ.കെ.എസ് തങ്ങള്‍, സെക്രട്ടറി നവാസ് ഓമശ്ശേരി, മജീദ് പറവണ്ണ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."