പൊതുപണം ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി വേണം
പാലാ : സര്‍ക്കാരും പഞ്ചായത്തുകളും ഏറ്റെടുക്കാത്തതും സ്വകാര്യവ്യക്തികളുടെ കൈവശാവകാശത്തില്‍ കരം അടയ്ക്കുന്നതുമായ പുരയിടത്തിലൂടെ പൊതുപണം ഉപയോഗിച്ച് ടാറിംഗും കോണ്‍ക്രീറ്റ് വര്‍ക്കുകളും ചെയ്യുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മീനച്ചില്‍ താലൂക്ക് പൗരാവകാശ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൊതുറോഡുകള്‍ പലതും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയില്‍ കിടക്കമ്പോഴാണ് ഗ്രാമസഭയുടെ അംഗീകാരം പോലും ഇല്ലാതെ, സ്ഥാപിത താത്പര്യക്കാര്‍ക്കുവേണ്ടി പൊതുപണം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത്. സ്വകാര്യവ്യക്തികള്‍ സൗജന്യമായിട്ടോ വിലയ്‌ക്കോ ഗ്രാമപഞ്ചായത്തുകള്‍ക്ക് രേഖാമൂലം എഴുതി നല്‍കിയിട്ടുള്ളതും മറ്റൊരു റോഡിലേക്ക് തുറന്നുപോകുന്നതുമായ റോഡുകള്‍ക്കാണ് എം.പി., എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ മുഖേന വാര്‍ഡുതലത്തിലുള്ള ചെറിയ റോഡുകളില്‍ ടാറിംഗും കോണ്‍ക്രീറ്റ് വര്‍ക്കും ചെയ്യുന്നതിന് നിയമം അനുശാസിക്കുന്നത്.
സ്വകാര്യവ്യക്തികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സ്വന്തം പുരയിടത്തില്‍ക്കൂടി തീര്‍ത്തിട്ടുള്ള മണ്‍റോഡുകളില്‍ പൊതുപണം ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി ഈ കുടുംബക്കാര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് സഞ്ചരിക്കാന്‍പോലും സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുകയാണ്.
ഇതുപോലെ തന്നെ ടാറിംഗിനും കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ക്കും സമ്മതിക്കാത്ത വ്യക്തികളുടെ സ്ഥലങ്ങള്‍ ബലമായി കൈയേറി കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ നടത്തുന്നത് സ്വകാര്യ സ്വത്തിലേുള്ള കടന്നുകയറ്റമാണ്. ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരെയും അനധികൃതമായി പൊതുപണം ദുരുപയോഗം ചെയ്യുന്നതിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."