നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്
കോഴിക്കോട്: സുപ്രിം കോടതി വിധിയിലൂടെ സ്വതന്ത്രയായ ഹാദിയയുടെ വെളിപ്പെടുത്തല്‍ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണെന്നും ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയാറാവണമെന്നുംവിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് ആവശ്യപ്പെട്ടു.
മതേതര സങ്കല്‍പങ്ങള്‍ക്കും, വ്യക്തി സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചും ശക്തികളെക്കുറിച്ചും അന്വേഷണങ്ങളും നടപടികളും ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തയാറാകണം. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്റെ വിശ്വാസത്തില്‍ നിന്ന് തന്നെ വ്യതിചലിപ്പിക്കുവാനായി ധാരാളം പേര്‍ നിരന്തരം സമീപിച്ചുവെന്നും പൊലിസും അധികാരികളും അതിന് കൂട്ടുനിന്നു എന്നുമുള്ള ഹാദിയയുടെ വെളിപ്പെടുത്തലുകള്‍ അശുഭകരമായ സൂചനകളാണ് നല്‍കുന്നത്. തൃപ്പൂണിത്തുറയിലുള്ളത് മതപ്രചരണ കേന്ദ്രമല്ല, നിര്‍ബന്ധിത മത പരിവര്‍ത്തന കേന്ദ്രമാണെന്നും ഹാദിയയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുവാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."