HOME
DETAILS

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിഷരഹിതം; സേഫ് ടു ഈറ്റ് പദ്ധതി റിപ്പോര്‍ട്ട് ഉടന്‍

  
backup
March 17 2018 | 00:03 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

 

തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറിയാണോ?... മടിക്കേണ്ട, ധൈര്യമായി കഴിക്കാം... സേഫ് ടു ഈറ്റ് പദ്ധതിയനുസരിച്ച് കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിഷരഹിതമെന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ വിഭാഗം ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഉന്നതതല സമിതിയുടെ വിലയിരുത്തലിനുശേഷം റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധപ്പെടുത്തും.
സേഫ് ടു ഈറ്റ് പദ്ധതിയനുസരിച്ച് ഓരോ നാലുമാസം കൂടുമ്പോഴും മുഴുവന്‍ ജില്ലകളിലെയും പച്ചക്കറിവിപണിയില്‍നിന്നും കൃഷിയിടത്തില്‍നിന്നും ശേഖരിക്കുന്ന പച്ചക്കറികള്‍ വെള്ളായണി കാര്‍ഷിക കോളജിലെ ലാബോറട്ടറിയില്‍ പരിശോധിക്കാറുണ്ട്. റിപ്പോര്‍ട്ട് അപ്പപ്പോള്‍ കൃഷിവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറാണ് പതിവ്.
എന്നാല്‍, റിപ്പോര്‍ട്ട് കൃഷിവകുപ്പ് അസി. ഡയറക്ടള്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയുടെ വിലയിരുത്തലിനുശേഷം മാത്രമേ പ്രസിദ്ധപ്പെടുത്താവൂവെന്ന് കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് 2017 ജൂണ്‍വരെയുള്ള റിപ്പോര്‍ട്ടുകളേ നിലവില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിലയിരുത്തലിന് അയച്ചിരിക്കുന്നത്. പൊതുവിപണിയില്‍ നിന്നുള്ള പരിശോധനാഫലം സംബന്ധിച്ച റിപ്പോര്‍ട്ടും വരുംദിവസങ്ങളില്‍ സമര്‍പ്പിക്കും. 2016ല്‍ കൃഷിയിടങ്ങളില്‍നിന്ന് ശേഖരിച്ച 46 സാംപിളുകളില്‍ 43ഉം സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  22 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  22 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  22 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  22 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  22 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  22 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  22 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  22 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  22 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  22 days ago