HOME
DETAILS

ആദിവാസി യുവതി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പ്രസവിച്ചു

  
backup
March 18 2018 | 01:03 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%93%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f


കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ആദിവാസി യുവതി തിരിച്ചുപോകുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലാറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ഇന്നലെ രാവിലെ ഒന്‍പതിന് കല്‍പ്പറ്റക്കടുത്ത് ചുണ്ടയില്‍ വച്ച് ബസില്‍ പ്രസവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് വരികയായിരുന്നു കവിതയും കുടുംബവും. കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ എത്തിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഗര്‍ഭിണിയായ കവിതയെ രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്ത ശേഷം വാഹനം കിട്ടാത്തതിനാല്‍ ഇന്നലെ രാവിലെ കെ.എസ്.ആര്‍.ടി.സി ബസില്‍ വയനാട്ടിലേക്ക് പോരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ ആറോടെ മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്തിറങ്ങി എട്ട് മണിയോടെ കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള ബസില്‍ കയറി. ബസ് ചുരം കയറുമ്പോള്‍ കവിതക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.
ചുണ്ടേല്‍ എത്തിയപ്പോഴേക്കും അസഹനീയമായ വേദനയും തുടങ്ങി. ഇത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ സഹായിക്കാന്‍ രംഗത്ത് വരികയായിരുന്നു.
കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപത്ത് എത്തിയപ്പോഴേക്കും യുവതി ഓടികൊണ്ടിരുന്ന ബസില്‍ തന്നെ പ്രസവിച്ചു. ഉടന്‍തന്നെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഡോക്ടറുടെ അനുമതിയില്ലാതെ പോവുകയായിരുന്നെന്നാണ് അധികൃതരുടെ വാദം.
കവിതക്ക് അടിയന്തര ധനസഹായമായി 5,000 രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.
കല്‍പ്പറ്റയിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
യുവതിയുടെയും കുഞ്ഞിന്റെയും തുടര്‍ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും വ്യക്തമാക്കി.
ഉച്ചയോടെ ജില്ലയിലെത്തിയ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും കവിതയെയും കുഞ്ഞിനെയും സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago