പ്രതിച്ഛായ തകര്‍ന്ന ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കില്ലെന്ന് പവന് കല്യാണ്‍
വിജയവാഡ: ബി.ജെ.പിയുടെ പ്രതിച്ഛായ മോശമായ സാഹചര്യത്തില്‍ അവരുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കാന്‍ തയാറല്ലെന്ന് ജനസേവാ പാര്‍ട്ടി നേതാവും തെലുഗ് സിനിമാ താരവുമായ പവന് കല്യാണ്‍.
ബി.ജെ.പിയുടെ പ്രതിച്ഛായ പൂര്‍ണമായും നെഗറ്റീവായി മാറിയിട്ടുണ്ട്. ആര്‍ക്കും അവരുമായി ഒത്തുചേര്‍ന്ന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹംപറഞ്ഞു. ചന്ദ്രബാബു നായിഡുവിനെയും മകന് ലോകേഷിനേയും രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ടി.ഡി.പി ഭരണത്തില്‍ അഴിമതി ശക്തമാണ്. അധികാരം ദുരുപയോഗം ചെയ്താണ് അവര്‍ സംസ്ഥാനത്തെ കൊള്ളയടിക്കുന്നതെന്ന് വ്യക്തമാക്കിയ പവന് കല്യാണ്‍ ഇതുസംബന്ധിച്ച തെളിവുകള്‍ വ്യക്തമാക്കാന്‍ തയാറായില്ല.
ജനസേവാ പാര്‍ട്ടിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രക്ക് പ്രത്യേക പാക്കേജ് വേണമെന്നതിനുപകരം പ്രത്യേക സാമ്പത്തിക പാക്കേജാണ് ബി.ജെ.പിയുമായി ചന്ദ്രബാബു നായിഡു ഉണ്ടാക്കിയത്. ഇതേ തുടര്‍ന്നാണ് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യത്തോട് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതെന്നും പവന് കല്യാണ്‍ ആരോപിച്ചു. അതേസമയം പവന് കല്യാണിന്റെ ആരോപണങ്ങളെ ടി.ഡി.പി തള്ളി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ടി.ഡി.പി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."