HOME
DETAILS

റിട്ടയര്‍മെന്റിന്റെ ദിവസങ്ങള്‍ ശേഷിക്കെ മുന്‍ എഫ്.ബി.ഐ മേധാവിയെ സര്‍വിസില്‍നിന്നു പിരിച്ചുവിട്ടു

  
backup
March 18 2018 | 01:03 AM

%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b4%bf%e0%b4%b5


വാഷിങ്ടണ്‍: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഡെപ്യൂട്ടി ഡയരക്ടരായിരുന്ന ആന്‍ഡ്ര്യൂ മക്കാബെയെ റിട്ടയര്‍മെന്റിന്റെ ദിവസങ്ങള്‍ക്കു മുന്‍പു പുറത്താക്കി. യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ സര്‍വിസില്‍നിന്നു പുറത്താക്കിയത്. പെന്‍ഷന്‍ അവകാശങ്ങള്‍ അടക്കം നിഷേധിക്കാനായിരുന്നു അപ്രതീക്ഷിത നടപടി.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നാണ് മക്കാബെക്കെതിരായ ആരോപണം. എന്നാല്‍, മക്കാബെ ആരോപണം നിഷേധിച്ചു. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ രാഷ്ട്രീയ പകതീര്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മക്കാബെ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആരോപിച്ചിരുന്നു.
ജെഫ് സെഷന്‍സിന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ചു. എഫ്.ബി.ഐയിലെ പരിശ്രമശാലികളായ വനിതാ-പുരുഷ ഉദ്യോഗസ്ഥര്‍ക്കും അമേരിക്കന്‍ ജനാധിപത്യത്തിനും മികച്ചൊരു ദിനമാണിതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. മുന്‍ എഫ്.ബി.ഐ മേധാവി ജെയിംസ് കോമി പാട്ടുസംഘത്തിലെ അംഗത്തെ പോലെ മക്കാബെയെ ഉപയോഗിക്കുകയായിരുന്നുവെന്നും ട്രംപ് ട്വീറ്റില്‍ ആരോപിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ അന്വേഷണവിധേയനായ വ്യക്തിയാണ് ആന്‍ഡ്ര്യു മക്കാബെ. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിക്കുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്‌തെന്ന ആഭ്യന്തര റിവ്യൂ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മക്കാബെ എഫ്.ബി.ഐ ഡെപ്യൂട്ടി ഡയരക്ടര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ജനുവരിയില്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് റിട്ടയര്‍മെന്റ് വരെ സര്‍വിസില്‍ തുടരാന്‍ തീരമാനിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago