ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാര്‍ മഞ്ചേരിയില്‍
മഞ്ചേരി: ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാര്‍ 12,13 തിയതികളിലായി മഞ്ചേരി വി.പി ഹാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, ധനമന്ത്രി തോമസ് ഐസക്ക്, ഡോ. പ്രഭാത് പട്‌നായിക്ക് ഉള്‍പ്പെടെയുള്ളവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വികസനത്തിനു ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളായിരിക്കും സെമിനാറിന്റെ മുഖ്യവിഷയം. മുഖ്യമന്ത്രിയുടെ ജില്ലയിലെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായതിനാല്‍ പുതിയ സര്‍ക്കാറിന്റെ വികസന നയങ്ങളുടെ പ്രഖ്യാപനവും നടക്കും. സെമിനാറിന്റെ വിജയത്തിനു വിപുലമായ സ്വാഗതസംഘം രൂപികരിച്ചു. സി.പി.എം ലോക്കല്‍ -ബ്രാഞ്ച് തല സ്വാഗത സംഘങ്ങളും ഇതിനകം രൂപീകരിച്ചിട്ടുണ്ട്. മുഴുവന്‍ ബ്രാഞ്ചുകളിലേയും വീടുകളില്‍ നിന്നായി സാമ്പത്തിക വിഭവ സമാഹരണം നടത്തും. വി.എം ഷൗക്കത്ത്, അസൈന്‍ കാരാട്, വി.പി അനില്‍, എം.നിസാര്‍ , അഡ്വ. കെ. ഫിറോസ് ബാബു, രാജന്‍പരുത്തിപ്പറ്റ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."