വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കമ്പം സ്വദേശിയായ മുത്തുകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തേനി ജില്ലയിലെ കമ്പം സ്വദേശിയും ലോറി ഡ്രൈവറുമായിരുന്നു മുത്തുകുമാറിനെയാണ് വര്‍ക്ക്‌ഷോപ്പിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പം പട്ടണത്തിനു പുറത്തുള്ള വർക്ക് ഷോപ്പിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ സമീപത്ത് താമസിക്കുന്നവരാണ് മുത്തുകുമാറിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ ഉത്തമപാളയം പൊലിസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലിസ് നായയും ഫൊറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവം സംബന്ധിച്ച് ഉത്തപാളയം പോലിസ് അന്വേഷണം ആരംഭിച്ചു.കമ്പത്തുള്ള കമ്പംമെട്ട് കോളനിയിൽ താമസിക്കുന്ന സദ്ദാം ഹുസൈനും മുത്തു കുമാറും സുഹൃത്തുക്കളാണെന്ന് കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപ സദ്ദാം ഹുസൈൻ വാങ്ങിയിരുന്നു. ഏറെ നാൾ കഴിഞ്ഞിട്ടും തിരികെ നൽകയില്ല. പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നില നിന്നിരുന്നു. സദ്ദാം ഹുസൈനെ ഉത്തമപാളയം പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."