ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്
തെല്‍ അവീവ്: ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദം സൃഷ്ടിച്ച വ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കൈകള്‍ തന്നെയെന്ന് സുൂചന. നെതന്യാഹുവിനെതിരായ പൊതുജനപ്രതിഷേധം തണുപ്പിക്കുന്നതിനായിരുന്നു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജര്‍മന്‍ പത്രമായ ബില്‍ഡിനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്.
ഞായറാഴ്ച റിഷന്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പുറത്ത് വന്ന വിവരമനുസരിച്ച് നെതന്യാഹുവിന്റെ അനുയായി ആയ ഇലി ഫെല്‍ഡെസ്റ്റയിനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്റ്റില്‍ ആറ് ബന്ദികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തു വരുന്നത്. ബന്ദി മോചനം സാധ്യമാകാത്തത് ഹമാസിന്റെ കളികള്‍ മൂലമാണെന്ന വരുത്തി തീര്‍ക്കുന്ന രീതിയിലായിരുന്നു വിവരങ്ങള്‍ പുറത്തു വിട്ടത്. എല്ലാത്തിനും പിന്നില്‍ യഹ്യ സിന്‍വാറിന്റെ കൈകളാണെന്നും പ്രചാരണമുണ്ടായി.
ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഫെല്‍ഡെസ്റ്റയിന് രഹസ്യവിവരങ്ങള്‍ ലഭിച്ചിരുന്നു. ഇസ്‌റാഈല്‍ പ്രതിരോധസേനയിലെ ഓഫിസറാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇതാണ് പിന്നീട് സെപ്തംബറില്‍ ജര്‍മ്മന്‍ പത്രത്തിന് നല്‍കിയത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബന്ദിമോചനം നെതന്യാഹു വൈകിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ചോര്‍ത്തല്‍ നടന്നതെന്നും കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്‌റാഈലിന്റെ സുരക്ഷയെ ഉള്‍പെടെ ബാധിച്ചുവെന്ന് പ്രതിരോധസേനയുടെ തന്നെ വ്യക്തമാക്കുന്നു. ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുകയെന്ന യുദ്ധത്തിന്റെ ലക്ഷ്യത്തിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഇവര്‍ വിശദമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."