സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ദേശീയ ഡെബിറ്റ് കാര്‍ഡായ 'ഹിംയാന്‍' 2025 ഫെബ്രുവരി മുതല്‍ മാത്രമാണ് സര്‍ക്കാര്‍ സേവനങ്ങളുടെ പണമിടപാടിന് ഉപയോഗിച്ചു തുടങ്ങുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഹിംയാന്‍ കാര്‍ഡ് സേവനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യക്തത വരുത്തിയാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ വിശീകരണം.
പേമെന്റ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടപടികള്‍ 2025 ഫെബ്രുവരിയില്‍ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് ക്യു.സി.സി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപാടുകളുടെ സുരക്ഷ, പണമിടപാട് നടപടികളിലെ ചെലവ് കുറക്കുക, എന്നിവയാണ് ഇതു വഴി ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ഉറപ്പാക്കിക്കൊണ്ടുള്ള ഡിജിറ്റലൈസേഷന്‍ നടപടികള്‍ വഴി ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച നിലവാരമുള്ള സേവനം ലഭിക്കുമെന്നും അറിയിച്ചു. കൂടാതെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ രാജ്യത്തിന്റെ ആദ്യ ദേശീയ ഡെബിറ്റ് കാര്‍ഡായ ഹിംയാന്‍ ഈ വര്‍ഷം ഏപ്രില്‍ മുതലാണ് ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയത്. ഖത്തര്‍ ദേശീയവിഷന്റെ ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് സെന്‍ട്രല്‍ ബാങ്കിനു കീഴില്‍ ആദ്യ നാഷനല്‍ ഇകാര്‍ഡ് പ്രാബല്യത്തില്‍ വന്നത്. ഇലക്ട്രോണിക് പേമെന്റ്, എ.ടി.എം, ഓണ്‍ലൈന്‍ വഴിയുള്ള ഇകോമേഴ്‌സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 'ഹിംയാന്‍' കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതണ്.
കുറഞ്ഞ ഇടപാട് ഫീസ്, വൈഫൈ ഇടപാട് സൗകര്യം, വെബ്‌സൈറ്റുകളില്‍ സുരക്ഷിതമായ ഉപയോഗം എന്നിവയാണ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച 'ഹിംയാന്‍' കാര്‍ഡുകളുടെ പ്രധാന സവിശേഷതകള്‍. അറേബ്യയിലെ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന പണസഞ്ചിയുടെ പേരില്‍നിന്നാണ് ആധുനിക കാലത്തെ ഡിജിറ്റല്‍ പണമിടപാടിന്റെ ഉപാധിയായി മാറുന്ന കാര്‍ഡിന് 'ഹിംയാന്‍' എന്ന് പേര് നല്‍കിയത്.
Try searching online for the latest updates on Qatar Central Bank's "Himayat" card program, aimed at supporting government initiatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."