HOME
DETAILS
MAL
റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും
November 17 2024 | 17:11 PM
റിയാദ്: സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനല്‍ കോടതി ഇനി ഡിസംബര്‍ എട്ടിന് പരിഗണിക്കും. രാവിലെ 9.30ന് സമയം നല്‍കിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.
ഡിസംബര്‍ എട്ടിന് മുമ്പുള്ള സമയം അനിവദിച്ചുകിട്ടാന്‍ റഹീമിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിക്കും. ഇന്നത്തെ കോടതി സിറ്റിങ്ങില്‍ റഹീമിന്റെ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നറിയിച്ച് കേസ് മാറ്റിവെക്കുകയായിരുന്നു.
The court will review Rahim's case on December 8, marking a significant development in the ongoing proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."