ഉപതെരഞ്ഞെടുപ്പ് തോല്‍വി യു.പി സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് അമിത് ഷാ
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു തേല്‍വി ബി.ജെ.പിയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നു. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന ബി.ജെ.പി നേതൃത്വം ഇന്നലെയാണ് വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ തയാറായത്.
ഗൊരഖ്പൂരിലും ഫുല്‍പൂരിലും പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയങ്ങള്‍ സംബന്ധിച്ചോ പദ്ധതികള്‍ സംബന്ധിച്ചോ ഉള്ള വിലയിരുത്തലല്ലെന്ന് ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണരുതെന്നും അദ്ദേഹം ലഖ്നൗവില്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒന്നിച്ചാല്‍ ബി.ജെ.പിയുടെ വോട്ട് ബാങ്കുകളെ തകര്‍ക്കാനാകില്ല. ഇരുപാര്‍ട്ടികളും ചേര്‍ന്നാണ് സംസ്ഥാനത്തെ നശിപ്പിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ബി.എസ്.പിയും എസ്.പിയും തമ്മിലുള്ള കൂട്ടുകെട്ട് പാമ്പും എലിയും ചങ്ങാതിമാരായതുപോലെയാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."