വരുന്നു, സഊദിയില്‍ വന്‍കിട കപ്പല്‍ നിര്‍മാണശാല 80,000 പേര്‍ക്ക് തൊഴില്‍ സാധ്യത
റിയാദ്: കിഴക്കന്‍ സഊദിയിലെ വ്യവസായ നഗരിയായ റാസല്‍ഖൈര്‍ കേന്ദ്രമായി വന്‍കിട കപ്പല്‍ നിര്‍മാണശാല വരുന്നു. നിരവധി തൊഴില്‍ സാധ്യതയുള്ള പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. യു.എ.ഇ കമ്പനിയായ ലാംപ്രേല്‍, സഊദി ദേശീയ കമ്പനിയായ സഊദി അരാംകോ, ഷിപ്പിങ് കമ്പനിയായ ബഹ്‌രി, ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി ഹെവി ഇന്‍ഡസ്ട്രീസ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നാല് കമ്പനികളും സംയുക്തമായി രൂപപ്പെടുത്തിയ നാഷണല്‍ മരിറ്റയിം ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാന് നിര്‍മാണ ചുമതല.
1.2 കോടി ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന കപ്പല്‍ നിര്‍മാണശാലക്ക് രണ്ടായിരം കോടി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സഊദി ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കമ്പനിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കപ്പല്‍ നിര്‍മാണശാല പ്രവര്‍ത്തനം ആരംഭിച്ചാല്‍ 80,000 തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."