ബുഫണ്‍ ദേശീയ ടീമില്‍ തിരിച്ചെത്തി
മിലാന്‍: ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ ഇറ്റലി പുറത്തായതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വെറ്ററന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയി ബുഫണ്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ട്, അര്‍ജന്റീന ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള ഇറ്റാലിയന്‍ ദേശീയ ടീമില്‍ താരത്തയും ഉള്‍പ്പെടുത്തി. 175 മത്സരങ്ങളില്‍ ഇറ്റലിക്കായി കളത്തിലിറങ്ങിയ താരമാണ് 40 കാരനായ ബുഫണ്‍.
നീസിനായി മികച്ച പ്രകടനം നടത്തുന്ന മരിയോ ബെല്ലോട്ടെല്ലിയെ ടീമിലേക്ക് പരിഗണിക്കാന്‍ താത്കാലിക പരിശീലകന്‍ ല്യുഗി ഡി ബിയാജിയോ തയ്യാറായില്ല. അതേസമയം എ.സി മിലാന്‍ താരം പാട്രിക്ക് കുട്രോണ്‍, ഫിയോരെന്റിന താരം ഫെഡറിക്കോ ചീസ എന്നിവര്‍ ടീമില്‍ സ്ഥാനം പിടിച്ചു. നീസിനായി ഈ സീസണില്‍ 30 കളികളില്‍ നിന്ന് 22 ഗോളുകള്‍ നേടി മിന്നും ഫോമിലാണ് ബെല്ലോട്ടെല്ലി. 2014ലെ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ താരത്തിന് ഇടം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."