HOME
DETAILS

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

  
Shaheer
July 05 2025 | 09:07 AM

Giant Chinese Red Onion the Size of a Childs Head Grabs Attention in Dubai Market

ദുബൈ: ദുബൈയിലെ അല്‍ അവീര്‍ മാര്‍ക്കറ്റില്‍ ഒരു കുഞ്ഞിന്റെ തലയോളം വലിപ്പവും ഏകദേശം ഒരു കിലോ ഭാരവുമുള്ള ഭീമന്‍ ചുവന്ന ഉള്ളി ഉപഭോക്താക്കളുടെയും റസ്റ്റോറന്റ് ഉടമകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു. കിലോഗ്രാമിന് 2.5 ദിര്‍ഹം വിലയുള്ള ഈ ഉള്ളി അല്‍ അവീറിലെ ബ്ലൂം മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുകയാണ്.

'18 വര്‍ഷമായി ഞാന്‍ അല്‍ അവീറില്‍ ജോലി ചെയ്യുന്നു, ഇത്ര വലിയ ഉള്ളി ഇതുവരെ കണ്ടിട്ടില്ല. ഏതാണ്ട് ഒരു തലയുടെ വലിപ്പമുണ്ട് ഇതിന്,' ദീര്‍ഘകാലമായി ദുബൈയില്‍ വ്യാപാരിയായ മുഹമ്മദ് യാസീന്‍ പറഞ്ഞു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഈ ഉള്ളി, 100 മുതല്‍ 200 ഗ്രാം വരെ ഭാരമുള്ള സാധാരണ ഉള്ളിയുടെ മൂന്നിരട്ടി വലിപ്പമുള്ളതാണ്.

'ആളുകള്‍ കൗതുകത്തോടെയാണ് ഇവിടേക്ക് വരുന്നത്. അവര്‍ ഉള്ളി നോക്കി, ഫോട്ടോ എടുക്കുന്നു, ഒന്ന് വാങ്ങുന്നു, പിന്നീട് വീണ്ടും വന്ന് കൂടുതല്‍ ചിത്രങ്ങള്‍ എടുക്കുന്നു. ചിലര്‍ക്ക് തൊട്ടുനോക്കുന്നതുവരെ ഇത് യഥാര്‍ഥമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല,' യാസീന്‍ പറഞ്ഞു.

സാധാരണ ഉള്ളിയെ അപേക്ഷിച്ച് ഈ ഭീമന്‍ ഉള്ളിയില്‍ ജലാംശം കൂടുതലാണെന്നും രുചിയില്‍ അല്പം വ്യത്യാസമുണ്ടെന്നും യാസീന്‍ വ്യക്തമാക്കി. 

'ഇത് മധുരമുള്ളതും മൃദുവായതുമാണ്. മുറിക്കുമ്പോള്‍ ആളുകളുടെ കണ്ണില്‍ നിന്നും വെള്ളം വരുന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിപ്പവും മൃദുത്വവും കാരണം റസ്റ്റോറന്റ് ഉടമകള്‍ക്കിടയില്‍ ഈ ഉള്ളി ജനപ്രിയമാവുകയാണ്. 

'ഷെഫുകളും റസ്റ്റോറന്റിലേക്ക് സാധനങ്ങള്‍ വാങ്ങുന്നവരും ഇത് മൊത്തമായി വാങ്ങുന്നു. സലാഡുകള്‍ക്ക് മികച്ച രുചിയും ഗ്രേവിക്ക് അനുയോജ്യവുമാണിതെന്നാണ് അവര്‍ പറയുന്നു,' യാസീന്‍ വിശദീകരിച്ചു.

ഈ അസാധാരണ പച്ചക്കറി ഇപ്പോള്‍ മാര്‍ക്കറ്റിലെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്.

'ഈ ഉള്ളി തന്റെ കുട്ടിക്കാലത്തെ വലുതും രുചികരവുമായ പച്ചക്കറികളെ ഓര്‍മിപ്പിക്കുന്നുവെന്ന്,' യാസീന്‍ പറഞ്ഞു. 'വലിപ്പം മാത്രമല്ല, നല്ല രുചിയുള്ളതുകൊണ്ട് കൂടിയാണ് ആളുകള്‍ ഇത് ഇഷ്ടപ്പെടുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

A massive Chinese red onion, as large as a child's head, is turning heads at a Dubai market. Shoppers and vendors alike are stunned by its size and vibrant color, making it a unique highlight among fresh produce.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  2 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  2 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  2 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  2 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 days ago