HOME
DETAILS

വേനലില്‍ വെന്തുരുകി നാടും നഗരവും

  
Web Desk
March 19 2018 | 02:03 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81

മുക്കം: വേനല്‍ കടുത്തതോടെ അസഹനീയമായ ചൂടില്‍ വെന്തുരുകി നാടും നഗരവും. ഇടയ്ക്കിടെ പെയ്യുന്ന വേനല്‍മഴ നേരിയ ആശ്വാസം പകരുന്നുണ്ടെങ്കിലും ചൂടിന്റെ ക്രമാതീതമായ വര്‍ധനവ് ജനങ്ങളില്‍ ഭയപ്പെടുത്തുന്നുണ്ട്. മാര്‍ച്ച് മാസത്തില്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ജില്ലയിലെ താപനില. ഏപ്രില്‍, മെയ് മാസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.


ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വരുംമാസങ്ങളില്‍ ഇതിന്റെ തോത് വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സന്നദ്ധസംഘടനകളും കുടിവെള്ള വിതരണത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും ആവശ്യത്തിനു ജലം കിട്ടാത്ത അവസ്ഥയാണുള്ളത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ സ്വകാര്യ ഏജന്‍സികളും വിതരണത്തിനായി രംഗത്തുണ്ട്. എന്നാല്‍ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ജലം എത്രത്തോളം മാലിന്യമുക്തവും സുരക്ഷിതവുമാണെന്ന് പരിശോധിക്കാന്‍ സംവിധാനങ്ങളില്ലാത്തതും ആരോഗ്യവകുപ്പ് ഇതില്‍ താല്‍പര്യം കാണിക്കാത്തതും വലിയ വെല്ലുവിളിയാണ്.


കുടിവെള്ളം എന്ന പേരില്‍ പലയിടത്തും വിതരണം ചെയ്യുന്നത് കോളിഫോം ബാക്ടീരിയ അടക്കമുള്ള ഗുരുതര രോഗാണുക്കള്‍ അടങ്ങിയ ജലമാണെന്ന് കഴിഞ്ഞവര്‍ഷങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.


ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാര്‍ പുഴയിലും ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയതും ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന 12 മണി മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ചൂടുകാലമായതോടെ ഫ്രൂട്ട്‌സ് വിപണിയും വിവിധതരത്തിലുള്ള ശീതളപാനീയ വിപണിയും സജീവമായിട്ടുണ്ട്. എന്നാല്‍ ഇത്തരം കടകളില്‍ വില്‍ക്കുന്ന പാനീയങ്ങളില്‍ വ്യാപകമായ തരത്തില്‍ കൃത്രിമ രാസവസ്തുക്കളും ശുദ്ധമല്ലാത്ത ജലവും അടങ്ങിയിട്ടുള്ളതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാവൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇത്തരം കടകളില്‍ മത്സ്യം കേടു വരാതിരിക്കാന്‍ ചേര്‍ക്കുന്ന ഐസ് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഏപ്രില്‍ 30 വരെ തൊഴിലാളികളുടെ സമയം പുനഃക്രമീകരിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയിരുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ ഉള്‍ക്കൊള്ളുന്ന എട്ടു മണിക്കൂര്‍ സമയ ക്രമീകരണത്തില്‍ 12 മണി മുതല്‍ മൂന്നുവരെ തൊഴില്‍ എടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
രാവിലത്തെ ഷിഫ്റ്റ് 12 മണിക്ക് അവസാനിക്കുന്ന രീതിയിലും വൈകുന്നേരത്തെ ഷിഫ്റ്റ് മൂന്നു മണിക്ക് തുടങ്ങുന്ന രീതിയിലും ക്രമീകരിക്കണമെന്ന് തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ചൂട് വര്‍ധിക്കുന്നത് വിവിധ തരത്തിലുള്ള കൃഷികളെയും കോഴി വിപണി അടക്കമുള്ളവയെയും സാരമായി ബാധിച്ചിട്ടുണ്ട്.


ശ്രദ്ധ വേണം ഈ കാര്യങ്ങളില്‍

സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ പകല്‍സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കട്ടികൂടിയ കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കു പകരം ഇളം നിറത്തിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.
ശരീരത്തിന് നിര്‍ജലീകരണം ഏല്‍ക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണണമെന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ശീതളപാനീയങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മഞ്ഞപ്പിത്തം, കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago