HOME
DETAILS
MAL
വിഴിഞ്ഞം പദ്ധതി വൈകും; സമയബന്ധിതമായി തീരില്ലെന്ന് അദാനി ഗ്രൂപ്പ്
backup
March 19 2018 | 06:03 AM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ്. ഇക്കാര്യം വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിനെ അറിയിച്ചു.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്തതിന്റെ കാരണമെന്നും അദാനി ഗ്രൂപ്പ് കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഓഖിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ സമയത്ത് പണി തീര്‍ത്തില്ലെങ്കില്‍ സര്‍ക്കാരിന് നല്‍കേണ്ട നഷ്ടപരിഹാരം ഒഴിവാക്കാനാണ് ഓഖി ദുരന്തം മറയാക്കുന്നതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."