HOME
DETAILS
MAL
സഹകരണ ബാങ്കുകളിലെ കോര്‍ബാങ്കിങ് സോഫ്റ്റ്വെയര് കരാറില്‍ ഗുരുതര വീഴ്ച്ചയെന്ന് പ്രതിപക്ഷം
backup
March 19 2018 | 11:03 AM
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നിര്‍മിക്കുന്നതിനു വേണ്ടി സ്വകാര്യ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. 166 കോടിയുടെ കരാര്‍ ടെന്‍ഡറില്ലാതെ നല്‍കിയത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുബന്ധ സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വിശദീകരിച്ചു.
മന്ത്രിയുടെ ഈ വാദം തെറ്റാണെന്നും ഈ ഇടപാടില്‍ ഗുരുതരമായ വീഴചയുണ്ടായിട്ടുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."