തൊടുപുഴ സര്‍വിസ് സഹകരണ ബാങ്ക്: നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം 24ന്
തൊടുപുഴ: തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം 24ന് മന്ത്രി എം.എം മണി നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് കെ.എം ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 ന് ഹെഡ് ഓഫിസ് അങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാവും.
അതിനൂതന സാങ്കേതിക വിദ്യകളടക്കം സജ്ജീകരിച്ച ബാങ്ക് ഹെഡ് ഓഫിസ് ഒന്നാം നിലയില്‍ നിന്നും താഴത്തെ നിലയിലേയ്ക്ക് മാറ്റിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ കോണ്‍ഫറന്‍സ് ഹാളും ഇടുക്കി സഹകരണ സംഘം ജോ. രജിസ്ട്രാര്‍ പി.സി സുകുമാരന്‍ സ്‌ട്രോങ് റൂമും ഉദ്ഘാടനം ചെയ്യും. ഇടുക്കി സഹകരണസംഘം ജോ. ഡയറക്ടര്‍ എം.വി മേഴ്‌സി ആദ്യകാല അംഗങ്ങളെ ആദരിക്കും. സര്‍വിസില്‍ നിന്ന് വിരമിക്കുന്ന സെക്രട്ടറി പി.ജെ ജെയിംസിന് യാത്രയയപ്പും നല്‍കും. 1925 ജൂണ്‍ 14ന് പരസ്പര സഹായ സഹകരണ സംഘം എന്ന പേരില്‍ കോലാനിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന് ഇപ്പോള്‍ 75 കോടിയുടെ പ്രവര്‍ത്തന മൂലധനമുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച ബാങ്ക് എന്ന നിലയില്‍ പല തവണ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 150 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ബാങ്ക് സെക്രട്ടറി പി.ജെ ജെയിംസ്, ഭരണസമിതി അംഗങ്ങളായ കെ.പി ഹരീഷ്, കെ. സലിംകുമാര്‍, പി.എം നാരായണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."