ADVERTISEMENT
HOME
DETAILS

കല്യാണിയും ജാനകിയും ഇനി സര്‍ക്കാര്‍ തണലില്‍

ADVERTISEMENT
  
backup
March 21 2018 | 06:03 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b4%be%e0%b4%a8%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf


കണ്ണൂര്‍: ആയിക്കര ഉപ്പാലവളപ്പിലെ വീട്ടില്‍ കൊച്ചുമകളുടെ ക്രൂരമര്‍ദനത്തിനു വിധേയരായ അമ്മൂമ്മ കല്യാണിയും അമ്മ ജാനകിയും സര്‍ക്കാരിന്റെ സ്‌നേഹതണലിലേക്ക്. ഇന്നോ നാളെയോ അഴീക്കോട്ടെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലേക്ക് ഇരുവരെയും മാറ്റുമെന്ന് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സപ്ലൈകോ ഓഫിസില്‍ വിശദമായി അന്വേഷിച്ച ശേഷം കുടുംബത്തിന് ബി.പി.എല്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കി. നിലവില്‍ നാലുവയലിലെ അത്താണി എന്ന സ്ഥാപനത്തിന്റെ സംരക്ഷണയിലാണ് മൂവരും. പ്രായംചെന്ന അമ്മയെയും 95കാരിയായ മുത്തശ്ശിയെയും ദീപ(39) മര്‍ദിക്കുന്നത് കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ ദീപയെ സിറ്റി പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്നാണ് ദീപയ്ക്ക് 'അത്താണി' ജോലി നല്‍കുമെന്നും രണ്ട് കുട്ടികളുടെ പഠനചെലവും മറ്റു സാമ്പത്തിക സഹായങ്ങളും ഏറ്റെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ വ്യക്തമാക്കിയത്. മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.
വനിതാ കമ്മിഷന്‍ അംഗം ഇ.എം രാധ നാളെ ഇവരില്‍നിന്നു തെളിവെടുക്കും. അതിനിടെ കുടുംബത്തിന് എ.പി.എല്‍ കാര്‍ഡ് ആണെന്ന ആരോപണത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി. സമീര്‍ പറഞ്ഞത് കുടുംബം നല്ല നിലയിലുള്ളവരാണെന്നും കുടുംബത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നുമായിരുന്നു.

മക്കള്‍ സ്‌കൂളില്‍ പോയിരുന്നത് കാലി വയറുമായി


മക്കള്‍ക്ക് ഒരു പഴം പോലും വാങ്ങാന്‍ ഗതിയില്ലാത്ത അവസ്ഥയാണ്. മിക്ക ദിവസങ്ങളിലും മക്കള്‍ സ്‌കൂളില്‍ പോയിരുന്നത് കാലി വയറുമായാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു അമ്മയെന്ന നിലക്ക് എന്നെ കൊണ്ട് സാധിച്ചിരുന്നില്ല. ഏഴു വര്‍ഷം മുന്‍പ് ഭര്‍ത്താവ് നാട്ടുവിട്ടു പോയപ്പോള്‍ കുടുംബത്തിന്റെ ചുമതല എന്നിലായി. മക്കള്‍ക്ക് നല്ല ഭക്ഷണം, വസ്ത്രം എന്നിവ നല്‍കാന്‍ എന്റെ കൈയില്‍ കാശില്ല. വെറും 200 രൂപയാണ് ദിവസവരുമാനം. ചില ദിവസങ്ങളില്‍ പണി ഉണ്ടാവാറില്ല. അമ്മൂമ്മ കല്യാണിയുടെയും അമ്മ ജാനകിയുടെയും വിധവാ പെന്‍ഷന്റെ പണം കൊണ്ടാണ് ജീവിതം കഴിഞ്ഞു പോവുന്നത്. എന്റെ മാനസിക വിഷമത്താലാണ് അമ്മയെയും അമ്മൂമ്മയെയും മര്‍ദിച്ചത്. എ.പി.എല്‍ കാര്‍ഡ് ആയതിനാല്‍ റേഷന്‍ കടയില്‍ നിന്ന് മാസംതോറും രണ്ട് കിലോ കിട്ടുന്ന അരിയാണ് പട്ടി ണി മാറ്റാനുള്ള ഏക ആശ്രയം. സ്വന്തമായി കിണറില്ലാത്തതുകൊണ്ട് അയല്‍വാസിയുടെ കിണര്‍ ആശ്രയിക്കാറുണ്ട്. മിക്കപ്പോഴും അമിതമായി വെള്ളം എടുക്കാറുണ്ടെന്ന് പറഞ്ഞ് അയല്‍വാസിയുമായി വഴക്കിടാറുണ്ടെന്നും ദീപ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  11 hours ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  11 hours ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  11 hours ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  12 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 hours ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  13 hours ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  14 hours ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  14 hours ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  15 hours ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  15 hours ago