ഐ.എസ് കൂട്ടക്കൊല: നിയമസഭ അപലപിച്ചു
തിരുവനന്തപുരം: ഇറാഖില്‍ മൂന്നര വര്‍ഷം മുന്‍പ് ഐ.എസ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നിയമസഭ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.
ഇത്തരം ദാരുണ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യമായി ബന്ധുക്കളെ അറിയിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി പാര്‍ലമെന്റില്‍ നേരിട്ട് അറിയിക്കുകയാണുണ്ടായത്. ബന്ദികളാക്കപ്പെട്ടവര്‍ കൊല്ലപ്പെട്ടുവെന്ന്, രക്ഷപ്പെട്ട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ദൃക്‌സാക്ഷി ഹര്‍ജിത്ത് മാസിയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രകാലവും അവഗണിക്കുകയായിരുന്നു. ഇത് അങ്ങേയറ്റം ഖേദകരമാണെന്നും മനുഷ്യത്വരഹിതമായ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂട്ടക്കൊല സംബന്ധിച്ച സത്യാവസ്ഥ കേന്ദ്ര സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."