HOME
DETAILS

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരേ ഉടന്‍ നടപടിയില്ല

  
backup
March 21, 2018 | 8:50 PM

%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരേയുള്ള സര്‍ക്കാര്‍ നടപടി ഉടനില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മാനദണ്ഡത്തിനനുസരിച്ച് സംസ്ഥാനത്തെ സ്‌കൂളുകളെ മാറ്റുന്നതിന്റെ ഭാഗമായി അംഗീകൃതമല്ലാത്ത സ്‌കൂളുകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ചിലര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറഞ്ഞു.
സ്‌കൂള്‍ മധ്യവേനല്‍ അവധിക്കായി അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കൂളുകള്‍ക്ക് നോട്ടിസ് ലഭിച്ചത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. അടുത്ത വര്‍ഷം ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്ക പോലും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടെന്നും ഖാദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 1,066 എണ്ണത്തിനാണ് സര്‍ക്കാരിന്റെ അംഗീകാരമുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുകയാണെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  5 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  6 hours ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  6 hours ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  6 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  6 hours ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  7 hours ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  7 hours ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  7 hours ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  8 hours ago