HOME
DETAILS

കൃഷി വകുപ്പില്‍ 186 ഉദ്യോഗസ്ഥര്‍ അഴിമതിക്കുരുക്കില്‍

  
backup
March 21 2018 | 20:03 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-48-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2

തിരുവനന്തപുരം: കൃഷിവകുപ്പില്‍ വിവിധ അഴിമതി, കൈക്കൂലി, സാമ്പത്തിക ക്രമക്കേട് കേസുകളില്‍ അന്വേഷണം നേരിടുന്നത് 186 ഉദ്യോഗസ്ഥര്‍. കേസുകള്‍ നിരവധിയുണ്ടെങ്കിലും ഇവര്‍ സര്‍വിസില്‍ സസുഖം വാഴുന്നു. അതും പ്രധാനപ്പെട്ട തസ്തികകളില്‍.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ച് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത്, ഓണച്ചന്തകളില്‍ പച്ചക്കറി വിതരണം ചെയ്തതിലെ അഴിമതി, കേരശ്രീ പദ്ധതി നടത്തിപ്പിലെ ക്രമക്കേട്, കൊപ്ര സംഭരണത്തിലെ ക്രമക്കേട്, പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടും കാര്‍ഷിക പദ്ധതിയില്‍ ജൈവവളം ടെന്‍ഡര്‍ നിബന്ധനകള്‍ അട്ടിമറിച്ചത്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, വ്യാജരേഖ ചമയ്ക്കല്‍, വിവിധ പദ്ധതി നടത്തിപ്പുകളിലെ ക്രമക്കേട് തുടങ്ങിയവയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍.
തൃശൂര്‍ കെ.എസ്.എസ്.ഡി.എയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസ്. കൃഷി ജോയിന്റ് ഡയറക്ടര്‍മാരായ അശോക് കുമാര്‍ തെക്കന്‍, കൃഷി വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ പി.കെ ബീന, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഹണി മാത്യൂസ്, തിലകന്‍, ഉഷ, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ്. പുഷ്പകുമാരി, ലിന്‍സി സേവ്യര്‍, കൃഷി ഓഫിസര്‍ ഷാജന്‍ മാത്യു, കൃഷി അസിസ്റ്റന്റ് ശുഭ എന്നിവരാണ് കേസില്‍ കുടുങ്ങിയത്.
ഇവര്‍ക്കെതിരേ ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തെങ്കിലും ഇപ്പോഴും വകുപ്പ്തല അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് വകുപ്പ് മേധാവികള്‍ പറയുന്നത്.


അശോക് കുമാര്‍ തെക്കന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരഫെഡിലെ അഴിമതിയില്‍ അന്വേഷണം നേരിടുകയാണ്. മാത്രമല്ല, പാലക്കാട് ജില്ലയിലെ അയിലൂര്‍ കൃഷി ഭവന്‍ പരിധിയില്‍ 2014-15ല്‍ രജിസ്‌ട്രേഡ് സീഡ് ഗ്രോവേഴ്‌സ് പ്രോഗ്രാമിന്റെ മേല്‍നോട്ടത്തിലെയും നടത്തിപ്പിലെയും ഗുരുതര വീഴ്ചയ്‌ക്കെതിരേയും നാളികേര വികസന കോര്‍പറേഷനിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളിലും അന്വേഷണം നേരിടുന്നുണ്ട്.
ആലപ്പുഴ റാണി ചിത്തിര പാടശേഖരങ്ങളിലെ കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടത്തിയതിന് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാജാ ഷെരീഫ്, വിവിധ മേഖലകളിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ നടന്ന ക്രമക്കേടില്‍ കൃഷി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എസ്. ജയശ്രീ, സാം കെ. ജയിംസ്, എല്‍. മജു, നവീന്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി. സുമ എന്നിവരും അന്വേഷണം നേരിടുന്നു.


ഇവരെ കൂടാതെ 123 കൃഷി ഓഫിസര്‍മാര്‍ക്കെതിരേയും, ഏഴ് കൃഷി അസിസ്റ്റന്റുമാര്‍ക്കെതിരേയും, 22 അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍മാര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഇവരെ കൂടാതെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ അഴിമതി കേസുകളില്‍ 83 പേര്‍ക്കെതിരേയും അന്വേഷണം നടക്കുന്നു. സര്‍ക്കാര്‍ മാറി വന്നിട്ടും അഴിമതിക്കാരെ സംരക്ഷിക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.


വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്നവര്‍

 

തിരുവനന്തപുരം: പിറവം കൃഷി ഓഫിസിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍. ലൈല, പരപ്പനങ്ങാടി കൃഷി ഓഫിസിലെ സാമ്പത്തിക ക്രമക്കേടില്‍ യു.ഡി ക്ലര്‍ക്ക് എം. പ്രമോദ്, വളം മറിച്ചുവിറ്റതിന് കൃഷി ഓഫിസര്‍ മുര്‍ഷിദുല്‍ ജന്നത്ത് രാജ്, ജൈവ വളം വാങ്ങാന്‍ കൃത്രിമ ടെന്‍ഡര്‍ രേഖകള്‍ ഉണ്ടാക്കിയതിന് കൃഷി ഓഫിസര്‍ പുരുഷോത്തമന്‍, സാമ്പത്തിക ക്രമക്കേട് കേസില്‍ കൃഷി ഓഫിസര്‍ മുത്തു സ്വാമി, അസിസ്റ്റന്റ് പി.എം റഷീദ്, കൈക്കൂലി കേസില്‍ കൃഷി ഓഫിസര്‍മാരായ വെങ്കിടേശ്വര റാവു, കെ.പി ഗംഗാധരന്‍, പാലക്കാട് കണ്ണാടി വില്ലേജില്‍ അനധികൃതമായി നിലം നികത്തിയ കേസില്‍ കൃഷി ഓഫിസര്‍ പത്മജ പ്രഭാകര്‍, വയനാട് ജില്ലയില്‍ ഓണച്ചന്തയില്‍ പച്ചക്കറി വാങ്ങിയതില്‍ ക്രമക്കേട് നടത്തിയതിന് മുന്‍ വയനാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.പി വിക്രമന്‍,പാലക്കാട് പുതുപ്പരിയാരം കൃഷിഭവനില്‍ കേരശ്രീ പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കൃഷി ഓഫിസര്‍ ജ്യോതി ലക്ഷ്മി പെരുമാള്‍, കൊപ്ര സംഭരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേരഫെഡ് മുന്‍ കോഴിക്കോട് റീജ്യനല്‍ മാനേജര്‍ അബ്ദുല്‍റഷീദ്, ആലപ്പുഴ കൃഷി ഭവനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കൃഷി ഓഫിസര്‍മാരായ റോസ് ലിന്‍ഡ്, എസ്. മണിലാല്‍, ഫീല്‍ഡ് ഓഫിസര്‍ നിര്‍മ്മല, വിവിധ കൃഷി ഭവനുകളിലെ സാമ്പത്തിക ക്രമക്കേട്, കൈക്കൂലി എന്നിവയില്‍പെട്ട കൃഷി ഓഫിസര്‍മാരായ ടി.വി കുരുവിള, ജ്യോതിഷ്, എന്‍.വി നാരായണന്‍, രാധാകൃഷ്ണന്‍, അജയ് ചന്ദ്രന്‍, സി. ശശിധരന്‍, കെ.പി സുനില്‍, വി.വി രാജീവ്, ജയശ്രീ, സുരേഷ്, ശ്രീലത കുഞ്ഞമ്മ, അബ്ദുല്‍ മജീദ്, ബേബി ജോര്‍ജ്ജ്, പി.പി അജിത്, മുത്തു സ്വാമി, മുന്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എം.എസ് സാജു, ഷെരീഫ്, കൃഷി ഫീല്‍ഡ് ഓഫിസര്‍ പി. സദാശിവന്‍, കൃഷി അസിസ്റ്റന്റ് എം. രഘു എന്നിവരാണ് വിജിലന്‍സ് അന്വേഷണം നേരിടുന്നത്.


 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  a month ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  a month ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago