അഞ്ചരക്കണ്ടി പുഴയിലും ധര്‍മടം ബീച്ചിലും കയാക്കിങ്
കണ്ണൂര്‍: ആര്‍ത്തിരമ്പുന്ന തിരമാലകളെ കീറിമുറിച്ച് കയാക്കിങ് വഞ്ചിയില്‍ തുഴഞ്ഞ് മുന്നേറാം. വിദേശ രാജ്യങ്ങളിലും മറ്റു നഗര പ്രദേശങ്ങളിലുമായി മാത്രം കണ്ടുവരുന്ന സാഹസിക ജലവിനോദത്തിന്റെ ഗ്ലാമര്‍ ഇനമായ കയാക്കിങ് ധര്‍മടം ബീച്ചിലും അഞ്ചരക്കണ്ടി പുഴയിലും ഒരുക്കിയിരിക്കുകയാണ് കേരള ടൂറിസം വിഭാഗം. ധര്‍മടം ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് കയാക്കിങ്ങിന് അവസരമുള്ളത്. ഡി.ടി.പി.സിയുടെത് ഉള്‍പ്പടെ നാല്‍പത് കയാക്കിങ് വഞ്ചികളാണ് ധര്‍മടത്തുള്ളത്. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും സംഘാടകര്‍ ഒരുക്കും.
ഡി.ടി.പി.സിയെ കൂടാതെ സാഹസിക വിനോദത്തിന്റെ ഗൈഡ് ഷൈജുവാണ് കയാക്കിങ് ടൂറിസത്തിന്റെ പ്രൊപ്രൈറ്റര്‍. കര്‍ണാകട സ്വദേശികളായ കിരണ്‍, ഷൈജു എന്നീ പരിചയസമ്പന്നരായ ഗൈഡുകളുടെയും സേവനം ലഭ്യമാണ്. നൂറ് ശതമാനം സുരക്ഷയാണ് ധര്‍മടത്ത് ഒരുക്കിയ കയാക്കിങ് ട്രിപ്പിന്റെ പ്രത്യേകത.
ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള എല്ലാ സുരക്ഷാ ക്രമീകരണവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പത്ത് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്രക്ക് 950 രൂപയാണ് ഈടാക്കുക. ഇവ കൂടാതെ ഒരു മണിക്കൂര്‍ യാത്രക്ക് 450 രൂപയും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കടല്‍ കയാക്കിങ്ങിന് 950 രൂപ, കടലും പുഴയും ഒരുമിച്ചുള്ള ട്രിപ്പിന് 1250 രൂപയും, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബീച്ച് ഫണ്‍ എന്ന ട്രിപ്പിന് 450 രൂപ എന്നിങ്ങനെയാണ് ഈടാക്കുക. രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകുന്നേരം മൂന്ന് മുതലുമാണ് ട്രിപ്പ് ഒരുക്കുന്നത്. പരമാവധി 30 പേര്‍ക്കാണ് കയാക്കിങ് ട്രിപ്പിന് അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."