മങ്കട പഞ്ചായത്ത് ബജറ്റില്‍ കുടിവെള്ളത്തിന് മുഖ്യ പരിഗണന
മങ്കട: പഞ്ചായത്ത് 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ബാസലി അവതരിപ്പിച്ചു. പ്രസിഡന്റ് എം.കെ രമണി അധ്യക്ഷയായി. ആകെ 18,66,47055 രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റിന് 18,13,20771 രൂപ ചെലവും 53,26,214 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. നൂതന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കിയ വാര്‍ഷിക ബജറ്റില്‍ കാര്‍ബണ്‍ ന്യൂട്രല്‍ മങ്കട പദ്ധതിയുടെ ഭാഗമായി ഒരു കോടിയില്‍പരം രൂപ കുടിവെള്ള പദ്ധതികള്‍ക്കും ജലസംരക്ഷണ പ്രവൃത്തികള്‍ക്കും നീക്കിവച്ചു. കൃഷി അനുബന്ധ മേഖലകള്‍ക്ക് 58 ലക്ഷത്തില്‍പരം രൂപയും ലൈഫ് മിഷന് 48 ലക്ഷം രൂപയും നീക്കിവച്ചു. വനിതാ ക്ഷേമ പദ്ധതികള്‍ക്ക് 20 ലക്ഷത്തില്‍പ്പരം രൂപയും നീക്കിവച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് സ്കൂള്‍ സ്ഥാപിക്കുന്നതിന് വേണ്ടി 10 ലക്ഷം, കള്ളിക്കല്‍ കോളനിക്കാര്‍ക്ക് 28,7000 രൂപ വകയിരുത്തി കുടിവെള്ള പദ്ധതി, വയോജനങ്ങള്‍ക്ക് വയോജന സൗഹൃദ മൂലകള്‍ സ്ഥാപിക്കുന്നതിന് നാല് ലക്ഷം എന്നിവയും വകയിരുത്തി. 100 ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ച ആദ്യ മൂന്ന് വാര്‍ഡുകള്‍ക്ക് തനത് ഫണ്ടില്‍നിന്നും 50000 രൂപ പ്രത്യേക പദ്ധതി ധനസഹായമായി അനുവദിച്ചു. പഞ്ചായത്തംഗങ്ങളായ വി.കെ മന്‍സൂര്‍, കെ. ശശികുമാര്‍, മാമ്പറ്റ ഉണ്ണി, മരക്കാര്‍ എന്ന വാപ്പു, പി.കെ നൗഷാദ്, അനില്‍ കുമാര്‍, കുട്ടാനു, എ. ജാസ്മിന്, പി. റസിയ, എം. സക്കീന, ഷംലീന ജാസ്മിന്, കെ.സുബൈദ, സി.കെ സൂബൈദ, ജലജ, ഹസ്ന തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി.കെ രാജീവ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."