സംസ്ഥാന നികുതി വകുപ്പ് പുന:സംഘടിപ്പിക്കും: ധനമന്ത്രി
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റും ഇന്റലിജന്‍സും ശക്തിപ്പെടുത്തി സംസ്ഥാന നികുതി വകുപ്പ് പുന:സംഘടിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.
ജി.എസ്.ടിക്ക് കീഴില്‍ 3.2 ലക്ഷം വ്യാപാരികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാറ്റ് ഉണ്ടായിരുന്നപ്പോള്‍ 2.65 ലക്ഷം പേരാണ് രജിസ്‌ട്രേഷന്‍ എടുത്തിരുന്നത്. ഇതില്‍ 37.961 പേര്‍ 20 ലക്ഷത്തിന് താഴെ വിറ്റുവരവുള്ളതായിരുന്നു. ബാക്കിയുള്ളതില്‍ 2.32 ലക്ഷം പേര്‍ ജി.എസ്.ടിയിലേക്ക് മാറി. ഇത് ഏകദേശം 98.24 ശതമാനം വരും. ജി.എസ്.ടി വരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. നികുതി അടക്കാത്തവര്‍ക്കെതിരേ സംസ്ഥാന ജി.എസ്.ടി വകുപ്പ് നോട്ടിസ് അയക്കും. ചെറുകിട വ്യാപാരികള്‍ക്ക് വാറ്റിനെക്കാള്‍ ജി.എസ്.ടി മെച്ചമാണ്. അതേസമയം, നികുതി വെട്ടിച്ച് ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ സാധനങ്ങള്‍ എത്തുകയും അത് വില്‍പന നടത്തുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
നോട്ടു നിരോധനത്തിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നതായും മന്ത്രി പറഞ്ഞു. പത്ത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. എന്നാല്‍ നോട്ടുനിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഡിജിറ്റല്‍ ഇടപാട് എന്ന ആശയം പരാജയപ്പെട്ടു. മാത്രമല്ല നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഡിജിറ്റല്‍ ഇടപാടില്‍ നേരത്തെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അതും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."