HOME
DETAILS
MAL
ഭീഷണിക്കെതിരേ പരാതി നല്കിയ ജീവനക്കാരന് സസ്പെന്ഷന്
backup
March 22 2018 | 23:03 PM
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണകക്ഷി അനുകൂല സംഘടനക്കാര്‍ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പരാതി നല്കിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെതിരേ പ്രചാരണം നടത്തി എന്നാരോപിച്ചാണ് ധനകാര്യ വകുപ്പിലെ ഓഫിസ് അറ്റന്‍ഡര്‍ ആയ എസ്. ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്.
സെക്രട്ടേറിയറ്റില്‍ ഭയം കൂടാതെ ജോലിചെയ്യാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ഹരീഷ് ധനകാര്യ സെക്രട്ടറി മനോജ് ജോഷിക്ക് പരാതി നല്‍കിയിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ഇയാളെ നേരത്തെ വിദൂര ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടപെടലിനെ തുടര്‍ന്നാണ് ഹരീഷ് തിരികെ സെക്രട്ടേറിയറ്റിലേക്ക് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."