കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടുന്നത് പരിശോധിക്കും: മന്ത്രി
തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.
സര്‍ഫാസി ആക്ട് ദുരുപയോഗം ചെയ്ത് കര്‍ഷകരെ ദ്രോഹിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കില്ല. നിയമസഭയില്‍ സി.കെ ശശീന്ദ്രന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സര്‍ഫാസി ആക്ടില്‍ കൃഷിഭൂമി ഒഴിവാക്കിയിട്ടുണ്ട്. വിലയിടിവും ഉല്പാദനക്കുറവും കാരണം കര്‍ഷകര്‍ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഗുണമേന്മയുള്ള കുരുമുളക് കൃഷിക്ക് ഹെക്ടറിന് 30,000രൂപയും കുരുമുളക്, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവിളകള്‍ക്ക് ഹെക്ടറിന് 20,000രൂപയും സഹായം നല്‍കും. കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം കോഫിബോര്‍ഡ് ചെയര്‍മാനെ പങ്കെടുപ്പിച്ച് യോഗം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."