ഗാന്ധിമേനോന്‍ മൈതാനം അട്ടിമറിക്കാനുളള നീക്കം തടയണമെന്ന്
ആനക്കര : പാലക്കാട് ജില്ലയിലെ തൃത്താല പറക്കുളം ചേക്കോട് ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കണമെന്നാവശ്യം അട്ടിമറിക്കുവാന്‍ ചില ഗൂഡശക്തികള്‍ പരിശ്രമിക്കുന്നുണ്ട് . ഇത് നാട്ടുകാര്‍ ഒറ്റക്കെട്ടായി തടയണമെന്ന് കേരള ജനകീയ സാംസ്ക്കാരിക സംഘം ആവശ്യപ്പെട്ടു.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികള്‍ ഉള്‍പ്പെടെ ഇവിടെ അധിവസിക്കുന്നുണ്ട്.കാടപ്പക്ഷികളുടെ വംശത്തില്‍ ഉള്‍പ്പെടുന്ന ഇവയെക്കുറിച്ച് ഗൗരവമായ പഠനം പോലും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ സ്ഥലത്ത് വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിച്ചാല്‍ അതൊരു പക്ഷി വര്‍ഗ്ഗത്തിന്റെ സര്‍വ്വനാശത്തിനു തന്നെ കാരണമായേക്കുമെന്നും സാംസ്ക്കാരിക സംഘം സംസ്ഥാന പ്രസിഡന്റ് സിപി കാര്ത്തികേയന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഗാന്ധിമേനോന്മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മൈതാനത്ത് നടന്ന സമര പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.അതോടൊപ്പം തന്നെ അവിടെ നടന്ന കലാ സാംസ്ക്കാരിക സന്ധ്യകളില്‍ പങ്കെടുക്കുവാനുളള അവസരവും ലഭിച്ചിട്ടുണ്ട് . ആ മൈതാനത്തൊരു ഓപ്പണ്‍ ഓഡിറ്റോറിയം ഉയര്‍ന്നു വന്നാല്‍ പ്രകൃതിയുടെ മനോഹാരിതയുടെ മടിത്തട്ടില്‍ കുളിര്‍കാറ്റേറ്റ് കലാപരിപാടികള്‍ ആസ്വദിക്കുവാനും അവതരിപ്പിക്കാനും കഴിയും . പ്രകൃതിയുടെ ഇത്തരം വരദാനങ്ങള്‍ വരും തലമുറകള്‍ക്കും ആസ്വദിക്കുവാനുളള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹംപറഞ്ഞു.
ഗാന്ധിമേനോന്‍ മൈതാനം ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെയും പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ് .ഇതു നാടിന്റെ പൈതൃക സ്വത്താണ്. ചരിത്രപഠനത്തില്‍ ഒരു സൂചികശക്തിയായി നിലകൊളേളണ്ട ഈ മൈതാനം സ്വകാര്യ വ്യക്തികള്‍ക്കു കൈമാറാനുളള നീക്കം തടയുവാന്‍ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം .ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്കും മൈതാന സംരക്ഷിക്കണ സമിതിക്കും കേരള ജനകീയ സാംസ്ക്കാരിക സംഘത്തിന്റെ സര്‍വ്വപിന്തുണയും സിപി കാര്ത്തികേയന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."