HOME
DETAILS

സമരം വിജയിച്ചു; ജെ.ടി റോഡില്‍ മാലിന്യനിക്ഷേപ കേന്ദ്രം സ്ഥാപിക്കില്ല

  
Web Desk
March 24 2018 | 04:03 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%9c%e0%b5%86-%e0%b4%9f%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf


വടകര : ജെ.ടി റോഡില്‍ വടകര നഗരസഭ സ്ഥാപിക്കാനുദ്ദേശിച്ച മാലിന്യ സംഭരണ കേന്ദ്രത്തിനെതിരേയുള്ള സമരം വിജയത്തിലേക്ക്.
സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും എം.ആര്‍.എഫ് സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലങ്ങള്‍ അനുയോജ്യമല്ലെന്നും ഇത് മാറ്റി മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവ്. ഇന്നലെയാണ് ജില്ലാ കലക്ടറുടെ ഔദ്യോഗിക ഉത്തരവ് സമര സമിതിക്കാര്‍ക്ക് ലഭിച്ചത്. പ്രദേശങ്ങള്‍ നേരിട്ട് വന്ന് പരിശോധിച്ച ജില്ലാ കലക്ടര്‍ പദ്ധതിക്ക് അനുയോജ്യമായ രീതിയിലുള്ള മറ്റു സ്ഥലങ്ങളുണ്ടെന്നും ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. വടകര നഗരസഭ എം.ആര്‍.എഫ് നിര്‍മിക്കാനുദ്ദേശിച്ച പ്രദേശം ജെ.ടി റോഡിലെ റെയില്‍വേ പുറംമ്പോക്ക് ഭൂമിയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഒരു അങ്കണവാടിയും മദ്‌റസയും പ്രവര്‍ത്തിക്കുന്നുണ്ട്. വടകര നഗരസഭയ്ക്ക് ഇതിലും അനുയോജ്യമായ സ്ഥലം ലഭ്യമാണെന്ന് ജില്ലാ കലക്ടര്‍ നേരിട്ടു നടത്തിയ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. അതേസമയം തോടന്നൂര്‍ ബ്ലോക്ക് എം.ആര്‍.എഫ് നിര്‍മിക്കാനുദ്ദേശിക്കുന്ന മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തകരയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും മണിയൂര്‍ പഞ്ചായത്തിലേതിനേക്കാള്‍ ബ്ലോക്ക് പരിധിയിലുള്ള ആയഞ്ചേരിയില്‍ അനുയോജ്യമായ സ്ഥലം ലഭ്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ആയഞ്ചേരിയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ബ്ലോക്കിന്റെ കീഴിലുള്ള നാലേക്കര്‍ സ്ഥലത്ത് എം.ആര്‍.എഫ് അടക്കം ഗ്രീന്‍ പ്രൊഡക്റ്റ്‌സിനായി ഒരു മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് തന്നെ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്നതാണെന്നും അതിനാല്‍ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് എം.ആര്‍.എഫിനെ മാറ്റി സ്ഥാപിക്കണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറഞ്ഞു. എന്ത് വില കൊടുത്തും എം.ആര്‍.എഫ് കേന്ദ്രം ജെ.ടി റോഡില്‍ സ്ഥാപിക്കുമെന്ന് നഗരസഭ തീരമാനമെടുത്തതോടെയാണ് ജനകീയ സമരസമിതി രൂപീകരിച്ച് നാട്ടുകാര്‍ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന് തുടക്കമിട്ടത്. കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ച ദിവസം തന്നെ ഇവിടേക്ക് മാര്‍ച്ച് നടത്തിയ പൗരസമിതിയുടെ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നാണ് അനിശ്ചിതകാല സത്യഗ്രഹത്തിന് സമരസമിതി തീരുമാനിച്ചത്. താല്‍കാലികമായി സംഭരണകേന്ദ്രം നാരായണനഗറിലെ മത്സ്യമാര്‍ക്കറ്റ് ബില്‍ഡിങ്ങിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സമരസമിതി സമരം തുടരുകയായിരുന്നു.
സമാനമായ രീതിയില്‍ തന്നെയായിരുന്നു തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും പ്രതിഷേധം ഉയര്‍ന്നു വന്നത്. എന്നാല്‍ തോടന്നൂര്‍ ബ്ലോക്ക് എം.ആര്‍.എഫ് സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടയമായി നല്‍കിയതാണെന്നും സ്ഥലം സ്വകാര്യ വ്യക്തികളുടേതാണെന്ന വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സമരസമിതി സമരം പിന്‍വലിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  6 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  6 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago