HOME
DETAILS

ഇന്ന് ലോക ക്ഷയരോഗ ദിനം: ജില്ലയില്‍ രോഗം കുറയുന്നു

  
backup
March 24 2018 | 05:03 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%9c%e0%b4%bf

 


ശംസുദ്ദീന്‍ ഫൈസി


മഞ്ചേരി: രാജ്യത്തെ ഇതര സംസ്ഥാനങ്ങളെയും ജില്ലകളെയും അപേക്ഷിച്ച് ജില്ലയില്‍ ക്ഷയരോഗബാധിതരുടെ എണ്ണത്തില്‍ കുറവെന്നു കണക്കുകള്‍. ഇന്ത്യയില്‍ ഒരു ദിവസം ആറായിരത്തിലേറെ പേരും ഒരോ അഞ്ചു മിനിറ്റിലും രണ്ടു പേരും ക്ഷയരോഗത്തിനു അടിമപ്പെട്ട് മരണപ്പെടുന്നതായാണ് കണക്കുകള്‍. സംസ്ഥാനത്ത് 2017ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ഷയരോഗികളുടെ എണ്ണം 19,553 ആണ്. അതേസമയം, ജില്ലയില്‍ 2016ല്‍ 1967 പേര്‍ രോഗ ബാധിതരായി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 1751പേരായി ചുരുങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ 151 പേരിലും ഫെബ്രുവരിയില്‍ 175 പേരിലും രോഗം കണ്ടെത്തി.
ഒട്ടേറെപേര്‍ കൃത്യമായ പരിശോധനകള്‍ക്കായി മുന്നോട്ടുവരുന്നതുകൊണ്ടും മെച്ചപ്പെട്ട പരിശോധന സംവിധാനങ്ങള്‍ ഉള്ളതിനാലുമാണ് ജില്ലയില്‍ ക്ഷയരോഗം നിയന്ത്രണ വിധേയമാകുന്നത്. ജില്ലയില്‍ 50 സെന്ററുകളിലായി ക്ഷയരോഗ പരിശോധന സംവിധാനങ്ങളുണ്ട്. രോഗനിര്‍ണയം നടത്തുന്നതിന് ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി ആധൂനിക ക്ഷയരോഗ പരിശോധന ഉപകരണമായ സിബി നാറ്റ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്.
തിരൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി ചെരണി ജില്ലാ ടിബി സെന്ററിലുമാണ് ഇത്തരത്തിലുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ ക്ഷയരോഗം കണ്ടെത്തുന്നതിനും തുടര്‍ ചികിത്സക്കുമായി 2016ല്‍ 35,566 പേരും 2017ല്‍ 39,546പേരും ഈവര്‍ഷം 5009 പേരും കഫപരിശോധന നടത്താന്‍ മുന്നോട്ടുവന്നു.
അതേസമയം ജില്ലയില്‍ എം.ഡി.ആര്‍ ടി.ബി രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. സാധാരണ കഴിക്കുന്ന മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കാതെ ഇടക്കു നിര്‍ത്തുന്നതു മൂലം ഉണ്ടാകുന്നതാണ് കൂടിയ ടിബി എന്നു പറയുന്ന മള്‍ട്ടി ഡ്രങ്ക് റസിസ്റ്റ്ന്റന്റ് ടി.ബി. 2014 ല്‍ അഞ്ചു പേരായിരുന്നു ജില്ലയിലെ എം.ഡി.ആര്‍ ടി.ബി ബാധിതര്‍. 2015 ല്‍ 12, 2016 ല്‍ 19 കഴിഞ്ഞ വര്‍ഷം 20 പേര്‍ എന്നീ തോതിലാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പ്രമേഹം, മദ്യപാനം പുകയില ഉപയോഗം എച്ച്.ഐ.വി എന്നീ ഘടകങ്ങള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ ക്ഷയരോഗം സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞവര്‍ഷം ജില്ലയിലെ 348 പ്രമേഹ ബാധിതര്‍ ക്ഷയ രോഗികളായി കണ്ടെത്തിയിരുന്നു. പ്രമേഹ രോഗമുള്ളവര്‍ രോഗ ലക്ഷണം കണ്ടാല്‍ പരിശോധന നടത്തണമെന്നാണ് വകുപ്പിന്റെ നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago
No Image

ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിലെ സാഹസികയാത്ര; ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 months ago
No Image

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിര്‍മിച്ച് വിറ്റു; യുവാവ് കസ്റ്റഡിയില്‍

Kerala
  •  3 months ago
No Image

എ.ഡി.ജി.പിയോട് എന്തൊരു കരുതലാണ്;  മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്ന് വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ലബനാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍? ഇരു രാജ്യങ്ങളും ഉടന്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചന

Kerala
  •  3 months ago