HOME
DETAILS
MAL
കിരാലൂര്‍ സ്കൂള്‍ അടച്ചുപൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി: കോണ്‍ഗ്രസ്
backup
June 02 2016 | 23:06 PM
വടക്കാഞ്ചേരി: മന്ത്രി മണ്ഡലമായ കുന്നംകുളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട വേലൂര്‍ കിരാലൂര്‍ സ്കൂള്‍ അടച്ച് പൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
യു.ഡി.എഫ് മന്ത്രി സഭക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ഇടത് മുന്നണി ജനങ്ങളോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നാല്പതിലധികം വരുന്ന കുട്ടികള്‍ക്ക് ഈ സ്കൂളില്‍ തന്നെ പഠനം നടത്താന്‍ അവസരമൊരുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ഷാഹിത റഹ്മാന്, എന്‍.എ സാബു, പി.വി നാരായണസ്വാമി, സി.എ ശങ്കരന്‍കുട്ടി , ടി.വി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."