HOME
DETAILS

പശുക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഫാമിലെ ജീവനക്കാരന്‍ പിടിയില്‍

  
backup
June 03 2016 | 00:06 AM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95

കൊട്ടാരക്കര: ലോക ക്ഷീരദിനത്തില്‍ പുത്തൂര്‍ ആറ്റുവാശേരിയില്‍ സ്വകാര്യ ഫാമിലെ മൂന്ന് കറവപ്പശുക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ജീവനക്കാരന്‍ പാങ്ങോട് താഴം ബിജുമന്ദിരത്തില്‍ ബിജു(39)നെ പുത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോയിപ്പുറത്ത് വീട്ടില്‍ രാധാകൃഷ്ണപിള്ളയുടെ ഫാമിലെ പശുക്കളെയാണ് ബിജു കൊടുവാള്‍ കൊണ്ട് വെട്ടിയത്. എസ്.വി.എന്‍.എസ്.എസ് യു.പി സ്‌കൂളിന് സമീപത്തെ ഫാമിലുണ്ടായിരുന്ന അഞ്ച് പശുക്കളില്‍ ഒരു പശുവിന്റെ മുന്‍കാലിനും മറ്റൊന്നിന്റെ മുഖത്തുമാണ് വെട്ടിയത്. മറ്റൊരു പശുവിന്റെ വാല്‍ മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ കറവക്കാരന്‍ എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുനിന്ന പശുക്കളെ കണ്ടത്. ഈ സമയം ഫാമിനോട് ചേര്‍ന്ന മുറിയില്‍ ഉറക്കത്തിലായിരുന്നു ജീവനക്കാരനായ ബിജു. കറവക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉമസ്ഥന്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബിജു രക്ഷപ്പെട്ടു. പരാതിയില്ലെന്നാണ് ഉടമസ്ഥന്‍ രാധാകൃഷ്ണപിള്ള പറഞ്ഞതെങ്കിലും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മുറിവേറ്റ് അവശനിലയിലായ പശുക്കളെ പിന്നീട് വെറ്ററിനറി ഡോക്ടമാരെത്തി ശുശ്രൂഷ നല്‍കി.
മെഡിക്കല്‍ ക്യാംപ്
കൊല്ലം: നെറ്റ് വര്‍ക്ക് ഫോര്‍ ഫിഷ് ക്വാളിറ്റി മാനേജ്‌മെന്റ് ആന്‍ഡ് സസ്‌റ്റൈനബിള്‍ ഫിഷിംഗിന്റെയും പൂക്കോട്ട് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് എട്ടിന് രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെ അഴീക്കല്‍ പൂക്കോട്ട് കരയോഗം ഹാളില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  6 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  24 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  27 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  37 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  41 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago