ജെ.ടി റോഡിലെ അജൈവമാലിന്യ സംഭരണ കേന്ദ്രം: കലക്ടറുടെ ഉത്തരവിനെചൊല്ലി നഗരസഭാ യോഗത്തില്‍ ബഹളം
വടകര: ജെ.ടി റോഡിലെ അജൈവമാലിനന്യ സംഭരണ കേന്ദ്രം സംബന്ധിച്ച വിഷയത്തില്‍ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചൊല്ലി നനഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
കലക്ടറുടെ ഉത്തരവ് നനടപ്പാക്കാതെ അതിനെതിരേ സര്‍ക്കാരിനെന സമീപിക്കാനുള്ള നീക്കത്തെ പ്രതിപക്ഷം എതിര്‍ത്തു. ഇതിനു പിന്നാലെ ചര്‍ച്ചയില്ലാതെ പദ്ധതി രേഖ പാസാക്കാനനുള്ള ശ്രമവും ബഹളത്തിനിടയാക്കി. ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി പുറത്തിറങ്ങി.പദ്ധതി രേഖ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കലക്ടറുടെ ഉത്തരവ് ഉന്നയിച്ചത് വിമര്‍ശിക്കപ്പെട്ടു. പദ്ധതി രേഖ ചര്‍ച്ചക്കെടുക്കുന്നതിന് മുന്‍പ് സി.പി.എമ്മിലെ ഇ. അരവിന്ദാക്ഷന്‍ കലക്ടറുടെ ഉത്തരവിനെതിരേ രംഗത്ത് വന്നു. കലക്ടറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന ചെയര്‍മാന്റെയും ഭരണപക്ഷ കൗണ്‍സിലര്‍മാരുടെയും പരാമര്‍ശത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു. ജെ.ടി റോഡില്‍ അന്‍പത് ദിവസം നീണ്ട സമരത്തില്‍ ഏര്‍പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാത്ത ചെയര്‍മാന്റെ നടപടിയാണ് ജനാധിപത്യവിരുദ്ധമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ഉത്തരവ് നടപ്പാക്കണമെന്ന നിലപാട് പ്രതിപക്ഷം ആവര്‍ത്തിച്ചു. കലക്ടര്‍ അയച്ച ഉത്തരവ് നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലായെന്ന് പറഞ്ഞ ചെയര്‍മാന്‍ ഉത്തരവ് മറികടക്കാന്‍ സര്‍ക്കാരിെന സമീപിക്കുമെന്ന് പറഞ്ഞതിലെ പൊള്ളത്തരം പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലഭിക്കാത്ത ഉത്തരവിെനതിരേ എങ്ങനെനയാണ് സര്‍ക്കാരിനെ സമീപിക്കുക എന്ന് പ്രതിപക്ഷം ചോദിച്ചു. ഇതിനു മറുപടി നല്‍കാതെ സര്‍ക്കാറിെന സമീപിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതി രേഖ ചര്‍ച്ചയില്ലാതെ പാസാക്കിയത്. പദ്ധതി രേഖയുടെ പകര്‍പ്പ് മുഴുവന്‍ അംഗങ്ങള്‍ക്കും ലഭിച്ചിരുന്നില്ല.
ഇത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയെങ്കിലും അധ്യക്ഷന്‍ വഴങ്ങിയില്ല. പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റെങ്കിലും പദ്ധതി രേഖ ഏകപക്ഷീയമായി പാസാക്കുകയായിരുന്നു. തീരുമാനം പിന്‍വലിക്കും വരെ സമരം സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."