അങ്കമാലി നഗരസഭ: സ്ലാട്ടര്‍ ഹൗസിനും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനും ഊന്നല്‍
അങ്കമാലി: നഗരസഭ മാര്‍ക്കറ്റില്‍ സ്ലോട്ടര്‍ ഹൗസും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും നിര്‍മിക്കുന്നതിനും അങ്കമാലി നഗരസഭ പരിധിയില്‍പ്പെട്ട ഭവനരഹിതര്‍ക്ക് വീടുകള്‍ പണിയുന്നതിനും മുന്‍ഗണന നല്‍കി അങ്കമാലി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 26,49,71,800 രൂപ വരവും 34,55,48,000 രൂപ ചെലവും 74,69,583 രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ് അവതരിപ്പിച്ചത്. ശുചിത്വമിഷന്‍ പദ്ധതിയില്‍ പെടുത്തി മാര്‍ക്കറ്റിന്റെ പുറകിലുള്ള നഗരസഭ വക സ്ഥലത്ത് സ്ലോട്ടര്‍ ഹൗസ് , വാട്ടര്‍ ട്രീറ്റ്‌മെന്റെ പ്ലാന്റ് എന്നിവ നിര്‍മിക്കുന്നതിന് രണ്ട് കോടി വകയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിക്കുന്നതിന് 78 ലക്ഷം രൂപയും പ്രൈം മിനിസ്റ്റേഴ്‌സ് ആവാസ് യോജനയക്ക് 90 ലക്ഷം രൂപയും പീച്ചാനിക്കാട് പട്ടികജാതി ഫ്‌ളാറ്റിനോടനുബന്ധിച്ച് പുതിയതായി ഭവനസമുച്ചയം , കമ്മ്യുണിറ്റി ഹാള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം രൂപയും നഗരസഭയുടെ തനത് പാര്‍പ്പിട നിര്‍മ്മാണ പദ്ധതിക്കായ ശാന്തി ഭവനം പദ്ധതിയ്ക്ക് 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭ പ്രദേശത്തെ പ്രധാന ആവശ്യങ്ങളായ പൊതുശ്മശാനം ടൗണ്‍ ഹാള്‍ , കളിസ്ഥലം, കെട്ടിടം ഇല്ലാത്ത അങ്കണവാടികള്‍ എന്നിവയ്ക്ക് സ്ഥലം വാങ്ങുന്നതിനായി 4 കോടി 55 ലക്ഷം രൂപയും ജലസേചന കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും കാനകളുടെ നവീകരണത്തിനായി 25 ലക്ഷം രൂപയും ഹരിത കേരളം പദ്ധതിയോട് ചേര്‍ന്നു പോകത്തക്കവിധം നഗരത്തില്‍ തണല്‍ പകരുക എന്ന ലക്ഷ്യത്തോടെ മരങ്ങള്‍ നട്ടുപിടിപിടിപ്പിക്കുന്നതിന് 5 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭ പ്രദേശത്ത് പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയും, ദിശാസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപയും, ഓണ്‍ലൈന്‍ പേയ്‌മെമെന്റ് സൗകര്യവും എടിഎം കൗണ്ടറും ഒരുക്കുന്നതിന് ഒരു ലക്ഷം രൂപയും, നവീകരിച്ച കുളങ്ങളുടെ സൗന്ദര്യവത്ക്കരണത്തിന് ഏഴ് ലക്ഷം രൂപയും, കാനകളുടെ നവീകരണത്തിന് 25 ലക്ഷം രൂപയും, അയ്യായിപ്പാടത്ത് മിനി സ്റ്റേഡിയവും പ്ലാസ്റ്റിക് മാലിനും സംസ്‌ക്കരിക്കുന്നതിനുള്ള യൂണിറ്റ് നിര്‍മ്മിക്കുന്നതിനും 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അങ്കമാലി നഗരസഭ ഹാളില്‍ നടന്ന ബഡ്ജറ്റ് സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ ഗ്രേയ്‌സി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."