സി.പി.എമ്മിന്റേത് ഇരട്ടത്താപ്പ്: മാത്യു കുഴല്‍നാടന്‍
തൊടുപുഴ: മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളില്‍ നിര്‍മാണ നിയന്ത്രണം സംബന്ധിച്ച് ഇടതുമുന്നണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2010 ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മൂന്നാര്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി വേണമെന്ന നിബന്ധന ഉണ്ടായത്. മൂന്നാറിലെ വ്യാപകമായ കൈയേറ്റങ്ങളുടെയും അനധികൃത നിര്‍മാണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിക്കാന്‍ ഇടയായത്. വിധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റക്കാര്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കും എതിരേ നടപടി ഉണ്ടായെങ്കിലും സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും വീട് വയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്ക് നിര്‍മാണം നിയന്ത്രണം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് സ്വന്തം ആവശ്യത്തിന് വയ്ക്കുന്ന വീട് ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയത്. ഉത്തരവില്‍ ആര്‍ക്കൊക്കെ എന്‍.ഒ.സി നല്‍കാമെന്നും നല്‍കേണ്ട മാനദണ്ഡവും തീരുമാനിച്ചു. ആശ്രിതരായവര്‍ക്ക് സ്വന്തമായി വീടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് എന്‍.ഒ.സിക്ക് അര്‍ഹതയില്ല എന്നതടക്കം നിബന്ധനകള്‍ കൊണ്ടുവന്നത് ഈ സര്‍ക്കാര്‍ തന്നെയാണ്. സാധാരണക്കാരുടെ അപേക്ഷ നിരസിക്കുമ്പോള്‍ സാമ്പത്തിക ശക്തികള്‍ക്ക് വേണ്ടി നിയമം ഇളവുചെയ്ത് എന്‍ഒസി അനുവദിക്കുകയാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി.പി മാത്യു, ജാഫര്‍ഖാന്‍ മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."