HOME
DETAILS
MAL
ഫാറൂഖ് കോളജ് പ്രശ്നം; ഭരണകൂട നീക്കം അമിതാധികാര പ്രവണത
backup
March 26 2018 | 04:03 AM
ഫറോക്ക്: അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഫാറൂഖ് കോളജ് അധ്യാപകനെതിരേ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയെന്ന് ബേപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് നേതൃത്വ യോഗം ആരോപിച്ചു. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളജില്‍ നാളെ വൈകീട്ട് അഞ്ചിന് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.
പൊതുയോഗത്തില്‍ എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, ടി.പി അബ്ദുല്ലക്കോയ മദനി, നാസര്‍ ഫൈസി കൂടത്തായി, പ്രൊഫസര്‍ എ.കെ.അബ്ദുല്‍ ഹമീദ് പെങ്കെടുക്കും. യോഗത്തില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് പി.സി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷനായി.എം. മുഹമ്മദ് കോയ ഹാജി, ടി.പി ആരിഫ് തങ്ങള്‍, കെ.കെ ആലിക്കുട്ടി, പി.എ വാരിദ്, മുഹമ്മദ് കക്കാട്, എന്‍.കെ ബീച്ചിക്കോയ, എ. അഹമ്മദ് കോയ, ഷാഹുല്‍ ഹമീദ് പട്ടത്താനം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."