മുത്താച്ചികോട്ട സംരക്ഷിക്കാന്‍ ഗ്രാമവാസികള്‍ രംഗത്ത്
കക്കട്ടില്‍: ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന കായക്കൊടി പഞ്ചായത്തിലെ മുത്താച്ചിക്കോട്ട സംരക്ഷിക്കാന്‍ ഗ്രാമവാസികള്‍ രംഗത്തിറങ്ങി. ആറോളം ഗ്രാമങ്ങളുടെ നീരുറവ് സമുദ്രനിരപ്പില്‍ നിന്ന് 2500 അടിയോളം ഉയര്‍ന്ന് നില്‍ക്കുന്ന മലയാണ് .ഇവിടെ ക്വാറികളും, ക്രഷറുകളും സ്ഥാപിച്ച് പാറ പൊട്ടിക്കാനും, കുന്നിടിക്കാനും നീക്കം തുടങ്ങിയതോടെയാണ് നാട്ടുകാര്‍ മല സംരക്ഷിക്കാന്‍ രംഗത്തെത്തിയത്.
ഞായറാഴ്ച രാവിലെ എട്ട് മണിക്ക് പൂത്തറയില്‍ നിന്ന് പ്രദേശവാസികള്‍ മലയിലേക്ക് മാര്‍ച്ച് ചെയ്തു.
പഴശ്ശിരാജാവുമായും ബന്ധപ്പെട്ട ഒരു പ്രധാന കുന്നാണിത്.തമ്പുരാന്‍ പാല് കാച്ചിയതെന്ന് കരുതുന്ന പാല് കാച്ചിമല, ഭക്ഷണം സൂക്ഷിച്ച ഉറിതൂക്കിമല, ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന പഷ്ണി കുന്ന്, തുടങ്ങിയവയൊക്കെ മുത്താച്ചി കോട്ടയ്ക്ക് ചുറ്റുമാണ്. ഇതിന്റെ ഏറ്റവും മുകളില്‍ ഏത് കൊടിയ വേനലിലും വെള്ളം ലഭിക്കുന്ന ഒരു കിണര്‍ സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ഇത് പഴശ്ശി നിര്‍മിച്ചതാണെന്ന് പഴമക്കാര്‍ പറയുന്നു.
അപൂര്‍വ്വങ്ങളായ ഒട്ടനവധി മരങ്ങളും,ഔഷധചെടികളും കൊണ്ട് സമൃദ്ധവുമായിരുന്നു ഇവിടം. കുന്നിന് മുകളില്‍ വരെ റോഡ് നിര്‍മിച്ചതോടെ മരുന്ന് ചെടികള്‍ പലതും നശിച്ചു. വിനീഷ് പാലയാട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി.എം രാജന്‍, പി രാജീവന്‍, ഒ.പി ഷിജില്‍, എം ചന്ദ്രന്‍ ,കണ്ണന്‍, ടി.പി അജേഷ് ഡല്‍ഹി കേളപ്പന്‍, കെ.പി മോളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."