HOME
DETAILS

അഭിമാനിക്കാം പൊലിസിന്

  
backup
March 26 2018 | 05:03 AM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d


തളിപ്പറമ്പ്: കേരളം കീഴാറ്റൂരിലേക്ക് മാര്‍ച്ച് സമാധാനമായി പര്യവസാ നിച്ചപ്പോള്‍ പൊലിസിന് അത് അഭിമാന മുഹൂര്‍ത്തം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന വയല്‍ക്കിളികളുടെയും സി.പി.എമ്മിന്റെയും മാര്‍ച്ചുകള്‍ ഒഴിവാക്കികൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നപ്പോഴും ഒരു പ്രശ്‌നവും ഇല്ലാത്ത വിധത്തില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാമെന്ന ദൃഢനിശ്ചയത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്ത് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ മുന്നോട്ടുവരികയായിരുന്നു. ശനിയാഴ്ച സി.പി.എം മാര്‍ച്ച് കഴിഞ്ഞതുമുതല്‍ ഇന്നലെ നടന്ന കേരളം കീഴാറ്റൂരിലേക്ക് മാര്‍ച്ചിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലായിരുന്നു തളിപ്പറമ്പ്. തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും രാവിലെ മുതല്‍തന്നെ പൊലിസിനെ നിയോഗിച്ചിരുന്നു.
മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ടൗണ്‍സ്‌ക്വയറിലും സുശക്തമായ പൊലിസ് ബന്തവസ് ഉണ്ടായിരുന്നു. ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരും തലശേരി എ.എസ്.പി ചൈത്ര തെരേസ ജോണ്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരും മുഴുവന്‍സമയവും തളിപ്പറമ്പില്‍ ക്യാംപ് ചെയ്തിരുന്നു. മാര്‍ച്ച് കടന്നുപോയ വഴികളിലെല്ലാം പൊലിസ് സംരക്ഷണ മതിലുകള്‍ തീര്‍ത്തു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ജലപീരങ്കിയും ഫയര്‍ഫോഴ്‌സിനേയും പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമിനേയും പൊലിസ് നിയോഗിച്ചിരുന്നു. പരിപാടിക്ക് വൈകിട്ട് അറു വരെ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂവെങ്കിലും പ്രസംഗിക്കാനുള്ളവരുടെ എണ്ണം കൂടിയതോടെ സമയം നീണ്ടുവെങ്കിലും പൊലിസ് ഇടപെട്ടില്ല. ബൈപാസിന് സ്ഥലമേറ്റെടുക്കുന്നതിന് സര്‍വേ നടത്തിയ ദിവസം വയല്‍ക്കിളികളുടെ പ്രതിരോധവും ആത്മഹത്യാ ഭീഷണിയും രണ്ടു ദിവസങ്ങളിലായി നടന്ന വയല്‍ക്കിളികളുടെയും സി.പി.എമ്മിന്റയും മാര്‍ച്ചുകളും അടുത്ത ദിവസങ്ങളിലായി തളിപ്പറമ്പിനെ ആശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങളാണ്. തികഞ്ഞ സംയമനത്തോടെയും എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടാനുള്ള കരുത്തോടെയുമാണ് പൊലിസ് നിലകൊണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago