HOME
DETAILS
MAL
മുഖ്യമന്ത്രിക്കു പൊലിസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നു ചെന്നിത്തല
backup
March 26 2018 | 06:03 AM
തിരുവനന്തപുരം: മുഖ്യമന്ത്രിക്കു പൊലിസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പൊലിസ് ജനങ്ങളെ പീഡിപ്പിക്കുകയാണ്. തങ്ങള്‍ക്കു തോന്നിയ രീതിയിലാണ് പൊലിസ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം സുപ്രഭാതം അരീക്കോട് ലേഖകനെ ലോക്കപ്പിലിട്ടു മര്‍ദ്ദിച്ചു.
പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരേയും പൊലിസന്റെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. പൊലിസിനു ട്യൂഷന്‍ ആവശ്യമാണെന്നാണ് ഡിജിപി പറയുന്നത്. ഈ അവസ്ഥയിലേക്ക് പൊലിസിനെ എത്തിച്ചത് സര്‍ക്കാരും ഡിജിപിയും തന്നെയാണ്.
അടിയന്തിര പ്രമേയത്തിനു നിയമസഭയില്‍ മന്ത്രി എകെ ബാലന്‍ പറഞ്ഞത് വിശ്വസിക്കാനാകില്ല. ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് ആദ്യം ബാലന്‍ പറഞ്ഞതാണ്. എന്നാല്‍ പിന്നീട് വാക്കുമാറ്റിയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."