പാറമടക്കെതിരേ പരാതിപ്പെട്ട സമീപവാസിയെ ഉടമ അക്രമിച്ചതായി പരാതി
തൊടുപുഴ: പാറമടക്കെതിരേ പരാതിപ്പെട്ട സമീപവാസിയെ ഉടമ അക്രമിച്ചതായി പാരാതി. വെണ്‍മണി മണിയമ്പ്രായില്‍ ടോമി സെബാസ്റ്റ്യനും ഭാര്യ സോണിയയുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ മൂന്ന് മാസമായി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടക്കെതിരേ സമീപവാസിയായ ടോമി സെബാസ്റ്റ്യനും സമീപവാസികളും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 12 നു തെക്കേടത്ത് ജോളിയുടെ നേതൃത്വത്തില്‍ കണ്ണില്‍ മുളക് പൊടി വിതറി കമ്പി വടിക്കടിച്ച് അവശനിലയിലാക്കിയ ടോമിയെ കഞ്ഞിക്കുഴി പൊലിസാണ് ആശുപത്രിയിലെത്തിച്ചത്.
പാറമടയുടെ പ്രവര്‍ത്തനം രാത്രികാലങ്ങളിലാണെന്ന് ടോമി പറയുന്നു. രാത്രിയില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത് മൂലം വിട് കുലുങ്ങുന്നു. വീടിന്റെ മുകളില്‍ പാറക്കഷ്ണങ്ങള്‍ വീണ് ഓട് തകര്‍ന്നതിനാല്‍ പ്ലാസ്റ്റിക് ടര്‍പോളിന്‍ വീടിന്റെ മുകളില്‍ വിരിച്ചിരിക്കുകായാണ്. വീട്ടില്‍ കിടന്നുറങ്ങാന്‍ ഭീതിജനകമായ അന്തരീക്ഷത്തെ തുടര്‍ന്നാണ് പാരാതിപ്പെടാന്‍ തീരുമാനിച്ചത്.
പരാതികളെ തുടര്‍ന്ന് ജിയോളജി വകുപ്പധികൃതരെത്തി പിഴ അടപ്പിച്ചെങ്കിലും പിന്നിട് പൂര്‍വാധികം ശക്തിയോടെ എസ്‌കവേറ്ററുകളും ഹിറ്റാച്ചിയുമുപയോഗിച്ച് പാറമട പ്രവര്‍ത്തനം തുടര്‍ന്നു.
അധികൃതരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് പ്രവര്‍ത്തനം നടക്കുന്നതെന്നാണ് ടോമി തൊടുപുഴ പ്രസ് ക്ലബില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."