മുന്‍ ഇരട്ടച്ചാരന് എന്തു സംഭവിച്ചു?
ഈ മാസം നാലിന് ബ്രിട്ടീഷ് നഗരമായ സാലിസ്ബറിയില്‍ ബ്രിട്ടന്റെ മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും അബോധാവസ്ഥയില്‍ കണ്ടെത്തിയതാണു പുതിയ വിവാദങ്ങള്‍ക്കു കാരണം. സാലിസ്ബറിയില്‍ ഒരു വ്യാപാരകേന്ദ്രത്തിലായിരുന്നു സംഭവം. സോവിയറ്റ് യൂനിയന്‍ നിര്‍മിക്കുകയും റഷ്യ വികസിപ്പിക്കുകയും ചെയ്ത പ്രത്യേക വിഷാംശമുള്ള രാസവസ്തു ഇവര്‍ക്കെതിരേ പ്രയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ റഷ്യന്‍ ഭരണകൂടത്തിനു നേരിട്ടു ബന്ധമുണ്ടെന്നാണ് ബ്രിട്ടന്റെ ആരോപണം. ആരോപണം നിഷേധിച്ച റഷ്യ ഏതുതരം അന്വേഷണവുമായും സഹകരിക്കാമെന്ന് അറിയിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ബ്രിട്ടന്‍ കൂട്ടാക്കിയില്ല. ഇതിനു പിറകെയാണ് ലണ്ടനിലുള്ള 23 റഷ്യന്‍ നയതന്ത്രജ്ഞരെ ബ്രിട്ടന്‍ പുറത്താക്കിയത്. ഇതിനു പ്രതികാരമായി 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കുകയും ചെയ്തു.
സ്‌ക്രിപാലും യൂലിയയും ഇപ്പോഴും ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."