ADVERTISEMENT
HOME
DETAILS

തൊഴിലാളി, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് രാജ്യത്തിന്റെ ബദല്‍: പിണറായി വിജയന്‍

ADVERTISEMENT
  
backup
March 27 2018 | 01:03 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%aa%e0%b5%8d

കോഴിക്കോട്: ജനദ്രോഹ നടപടികളിലൂടെ വഴിവിട്ട് പോകുന്ന കേന്ദ്ര ഗവണ്‍മെന്റിന് തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ഥികളും സാഹിത്യകാരന്‍ന്മാരും നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങളാണ് ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനങ്ങളെ ചേരി തിരിച്ചും വര്‍ഗീയ വികാരം ആളിക്കത്തിച്ചും ഭരണത്തില്‍ തുടരുന്ന ബി.ജെ.പി സര്‍ക്കാരിനെതിരേ ഈ ബദലാണ് ഉയര്‍ന്നു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സി.ഐ.ടി.യു ദേശീയ കൗണ്‍സിലിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളും കര്‍ഷകരും സംഘടിതമായി നേടിയെടുത്ത അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍ സ്ഥിരത ഇല്ലാതാക്കിയതിലൂടെ ചിന്തിക്കാന്‍ പോലും കഴിയാത്ത അറുപിന്തിരിപ്പന്‍ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും ഐക്യം ഭയക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ വര്‍ഗീയത ആളിക്കത്തിച്ചാണ് അതിനെ ഇല്ലാതാക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ തങ്ങള്‍ മതനിരപേക്ഷമാണെന്ന് പറഞ്ഞാല്‍ മാത്രം പോര. മതനിരപേക്ഷതയുടെ ശരിയായ ഉരക്കല്ല് വര്‍ഗീയതയോടുള്ള സമീപനമാണ്. രാജ്യത്ത് വര്‍ഗീയതക്കെതിരായ സമീപനം സ്വീകരിക്കേണ്ട ഒരു ഘട്ടത്തില്‍പോലും കോണ്‍ഗ്രസ് കൃത്യായ നടപടിയെടുത്തിട്ടില്ല.
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതും അതാണ്. കോണ്‍ഗ്രസിന്റെ അടിത്തറയാകെ ബി.ജെ.പിയിലേക്ക് പോയ പ്രതിഭാസമാണ് അവിടെ കണ്ടത്. ജനങ്ങളെ ചേരിതിരിച്ച് അധികാരം കയ്യാളാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യോജിച്ച ഐതിഹാസിക പ്രക്ഷോഭത്തിന് സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ സി.ഐ.ടി.യു ദേശീയ ജന. സെക്രട്ടറി തപന്‍സെന്‍, പ്രസിഡന്റ് ഡോ. ഹേമലത, വൈസ് പ്രസിഡന്റ് എ.കെ പത്മനാഭന്‍, സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, കെ. ചന്ദ്രന്‍ പിള്ള, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, പി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  10 days ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  10 days ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  10 days ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  10 days ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  10 days ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  10 days ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  10 days ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  10 days ago