നാട്ടുകാര്‍ ആത്മഹത്യാ ശ്രമമെന്ന് തെറ്റിദ്ധരിച്ചു; 'ഉയരങ്ങളിലിരുന്ന് ' പ്രതിഷേധിക്കാനെത്തിയ മുരുകന്‍ വെട്ടിലായി
കോട്ടയം: പ്രതിഷേധ സമരവുമായി കലക്ടറേറ്റിനു മുന്നിലെത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ വെട്ടിലായി. ഇന്നലെ രാവിലെ പത്തരയോടെ കൊല്ലം സ്വദേശി മേക്കോണ്‍ മുരുകനാണ് കലക്ടറേറ്റ് കവാടത്തിനു സമീപമുള്ള മരത്തില്‍ കയറി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ക്രൂരതയ്‌ക്കെതിരേയും സാമൂഹിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉയരങ്ങളിരുന്നു പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് മുരുകന്‍ കോട്ടയത്തുമെത്തിയത്.
വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച മുരുകന്‍ മരത്തില്‍ കയറുന്നതു കണ്ട നാട്ടുകാര്‍ ആത്മഹത്യാ ശ്രമമെന്നു തെറ്റിദ്ധരിച്ച് തടിച്ചുകൂടുകയും പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു.
എന്നാല്‍ മരത്തിനു മുകളില്‍ കയറിയ മുരുകന്‍ നോട്ടീസ് വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാലിന്റെ മസില്‍ കയറുകയും താഴെയിറങ്ങാന്‍ സഹായ അഭ്യര്‍ഥന നടത്തുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കയര്‍ സഞ്ചിയില്‍ മുരുകനെ താഴെയിറക്കി. ഇയാളെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റ് സി.ഐ നിര്‍മല്‍ ബോസ്, എസ്.ഐ യു.ശ്രീജിത് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."