HOME
DETAILS

പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ചു, രൂപമാറ്റം വരുത്തി ഉപയോഗിച്ചു; ബൈക്ക് കള്ളൻ പൊലിസ് വലയിൽ

  
February 22, 2026 | 11:47 AM

bike thief caught in vadakara kozhikode

വടകര: വടകര ഓർക്കാട്ടേരിയിൽ നിന്ന് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച യുവാവിനെ എടച്ചേരി പൊലിസ് പിടികൂടി. കുറ്റ്യാടി വടയം സ്വദേശിയായ വെള്ളാപ്പറമ്പത്ത് വിജിൻ ലാൽ (32) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

പുറമേരി സ്വദേശി നാസർ കഴിഞ്ഞ ദിവസം ഭാര്യക്കൊപ്പം ഓർക്കാട്ടേരി ചന്ത കാണാൻ എത്തിയപ്പോഴായിരുന്നു ഇയാൾ ബൈക്ക് മോഷ്ടിച്ചത്. വെറും മുക്കാൽ മണിക്കൂറിനുള്ളിൽ, റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്പ്ലെൻഡർ ബൈക്ക്, മോഷ്ടിച്ച് വിജിൻ ലാൽ കടന്നുകളയുകയായിരുന്നു. തുടർന്ന്, പൊലിസിനെ വെട്ടിക്കാനായി മോഷ്ടിച്ച ബൈക്കിന്റെ രൂപം മാറ്റിയ വിജിൻ, ഇതേ വണ്ടിയിലാണ് കറങ്ങിയിരുന്നത്.

പൊലിസ് ശേഖരിച്ച മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതി ഒളിവിൽ പോയി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റ്യാടിക്ക് സമീപത്ത് നിന്ന് പ്രതി പിടിയിയിലായത്. അതേസമയം, മോഷ്ടിച്ച ബൈക്ക് ഉടമസ്ഥന് തിരികെ നൽകാനുള്ള നടപടികൾ പൊലിസ് സ്വീകരിച്ചുവരികയാണ്.

A 32-year-old man, Vijin Lal, was arrested by Edachery police for stealing a bike in broad daylight from Orkatteri, Vadakara. The accused, a resident of Kuttiyadi, has been remanded in custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഗുണ്ടകള്‍ക്ക് അസോസിയേഷന്‍, ഓഫിസ് തുറക്കാന്‍ തോക്കുമായെത്തി; പൊലിസ് കേസെടുത്തു

Kerala
  •  8 days ago
No Image

റയിറ്റ് സഹോദരന്മാരെക്കാൾ മുന്നേ ആകാശത്തേക്ക് പറന്നുയർന്ന അബ്ബാസ് ഇബ്നു ഫർനസ് ┃in-depth

International
  •  8 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  9 days ago
No Image

ചൂരല്‍മല ദുരന്തത്തിനിരയായ ശ്രുതിയെ ടി.സിദ്ധിഖ് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് സി.പി.എം; കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ടി.സിദ്ധിഖ്

Kerala
  •  9 days ago
No Image

കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിച്ച് ലോക്പോൾ സർവേ

Kerala
  •  9 days ago
No Image

"എനിക്ക് വഴിതെറ്റി..." ഹോംസ്റ്റേയിലേക്ക് അവസാന ഫോൺ കോൾ; കുടകിലെ കൊടുംകാട്ടിൽ ശരണ്യ എവിടെ? തിരച്ചിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

Kerala
  •  9 days ago
No Image

ആകെ പിരിച്ചത് 5.38 കോടി, ഭൂമി വാങ്ങാന്‍ ഇതിലധികം ചെലവായി;  വയനാട് ഫണ്ട് പിരിവില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് 

Kerala
  •  9 days ago
No Image

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകും; എല്‍.ഡി.എഫിനെ നയിക്കുന്നത് വര്‍ഗീയതയുടെ കരങ്ങള്‍- രാഹുല്‍ ഗാന്ധി

Kerala
  •  9 days ago
No Image

കളിക്കളത്തിലെ രാഷ്ട്രീയപ്പക; 2026 ലോകകപ്പിലും ഇറാന്റെ സ്വപ്നങ്ങൾക്ക് കരിനിഴലായി മാറുന്ന അമേരിക്കൻ ഉപരോധം; In-Depth Story

Football
  •  9 days ago