HOME
DETAILS

നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചു വില്‍പ്പന; സുഹാറില്‍ രണ്ടുപേര്‍ പിടിയില്‍

  
February 22, 2026 | 12:36 PM

suhar construction site theft two arrested 2026

 


സുഹാര്‍: നിര്‍മാണ സ്ഥലത്തെ ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിനാ പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സുഹാറിലെ ഒരു നിര്‍മാണ പദ്ധതിയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സപ്പോര്‍ട്ടുകളും കമ്പികളും കാണാതായതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ അനുമതിയില്ലാതെ സാമഗ്രികള്‍ മാറ്റിയതായി വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിവരശേഖരണവും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും അടിസ്ഥാനമാക്കി സംശയാസ്പദരായ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞു.

അന്വേഷണത്തില്‍ മോഷ്ടിച്ച ഇരുമ്പ് സാമഗ്രികള്‍ പ്രാദേശിക നിര്‍മ്മാണ സാമഗ്രികളുടെ കടയിലൂടെ വില്‍പ്പന നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

നിര്‍മാണ സ്ഥലങ്ങളില്‍ നിന്ന് സാമഗ്രികള്‍ മോഷ്ടിക്കുന്നത് പദ്ധതികളുടെ പുരോഗതിയെ ബാധിക്കുന്നതോടൊപ്പം സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സംശയകരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

Two individuals were arrested in Suhar for stealing iron materials from a construction site, Royal Oman Police confirmed. Legal procedures are under way in the North Al Batinah governorate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  8 days ago
No Image

ഇടിവെട്ടി മഴപെയ്യും; ആറാം തീയതിവരെ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് 

Kerala
  •  8 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനത്തിനുള്ളിൽ കുടുങ്ങിയതെന്ന് സംശയം

National
  •  8 days ago
No Image

കോൺഗ്രസിനെ തകർക്കാൻ എൽഡിഎഫ് ജയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആ​ഗ്രഹം; മോദി-പിണറായി കൂട്ടുകെട്ടിനെതിരെ രാഹുൽ ഗാന്ധി

Kerala
  •  8 days ago
No Image

തൃശൂരിൽ വോട്ടർമാരെ വിലയ്ക്കെടുക്കാൻ ബിജെപി; സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണമെന്ന് ആരോപണം

Kerala
  •  8 days ago
No Image

പേര് മാറ്റാൻ അനുമതിയില്ല: വോട്ടിങ് യന്ത്രത്തിൽ 'പി.വി. അഞ്ജലി' തന്നെ; അഞ്ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി

Kerala
  •  8 days ago
No Image

ബഹ്‌റൈനിലെ സിത്രയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് നാല് പേര്‍ക്ക് പരിക്ക്; വീടുകള്‍ക്ക് നാശനഷ്ടം

bahrain
  •  8 days ago
No Image

കേരളത്തിൽ 'ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും'; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

Kerala
  •  8 days ago
No Image

'കാഫിർ സ്ക്രീൻഷോട്ട്': സത്യം അടുത്ത യുഡിഎഫ് സർക്കാർ പുറത്തുകൊണ്ടുവരും; അന്വേഷണം അവസാനിപ്പിച്ച പൊലിസ് നടപടിക്കെതിരെ ഷാഫി പറമ്പിൽ

Kerala
  •  8 days ago
No Image

ഇറാൻ ആണവകേന്ദ്രത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

International
  •  8 days ago