'സരസ്‌മേള' വേദി ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
പട്ടാമ്പി: ഈമാസം 29ന് ആരംഭിക്കുന്ന ദേശീയ സരസ് മേളയുടെ വേദി ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. സംഘാടക സമിതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. 46000 സ്‌ക്വയര്‍ ഫിറ്റ് വിസ്തൃതിയിലാണ് പന്തലൊരുങ്ങുന്നത്. ബുധനാഴ്ച്ചയോടെ വേദിയുടെ നിര്‍മാണം പൂര്‍ത്തിയാകും.
മേളയുടെ ജനറല്‍ കണ്‍വീനര്‍ പി. സൈതലവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദാലി, നഗരസഭ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി, തഹസില്‍ദാര്‍ കെ.ആര്‍ പ്രസന്നകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍. ഉണ്ണികൃഷ്ണന്‍, നഗരസഭ സെക്രട്ടറി എച്ച്. സീന, സി.ഐ പി.വി രമേഷ്, എസ്.ഐ എ. അജീഷ്, പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുറഹ്മാന്‍ കലക്ടറോടൊപ്പം സംഘത്തിലുണ്ടായിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. സരസ് മേളയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ് പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കുളപ്പുള്ളി ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 7 വരെ നടക്കുന്ന മേളയില്‍ 240 സ്റ്റാളുകളിലായി 300 ഓളം സംരംഭകരുടെ ഗ്രാമീണ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമായി ഒരുക്കും.
ഇന്ത്യന്‍ രുചി ഭേദങ്ങള്‍ വിളമ്പുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 എണ്ണമടക്കം 20 ഭക്ഷണശാലകള്‍ മേളയുടെ ഭാഗമായുണ്ടാകും. എല്ലാ വൈകുന്നേരങ്ങളിലും വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറും. നാടന്‍ പാട്ടിന്റെ താളവും, മാപ്പിളപ്പാട്ടിന്റെ ഇശലും, ഗസലിന്റെ ഈണവും ചടുലമായ നൃത്തച്ചുവടുകളും പട്ടാമ്പിയുടെ പത്ത് രാവുകളെ ആഘോഷമാക്കും.
പ്രവേശനം തികച്ചും സൗജന്യമാണ്. മാര്‍ച്ച് 29ന് വൈകുന്നേരം 5.30ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ മേള ഉദ്ഘാടനം ചെയ്യും. പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിന്‍ അധ്യക്ഷനാകും. 28 ് എല്ലാ പഞ്ചായത്തുകളിലും വൈകുന്നേരം ഇഉട കളുടെ നേതൃത്വത്തില്‍ വിളംബര ജാഥകള്‍ സംഘടിപ്പിക്കും. പട്ടാമ്പിയില്‍ 28ന് വൈകുന്നേരം ജനപ്രതിനിധികളും രാഷ്ട്രീയ, സാമുഹിക സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും അണി നിരക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കും. 29ന് ഘോഷയാത്രയോട് കൂടിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."