HOME
DETAILS
MAL
ഹരിത ട്രൈബ്യൂണല്‍ വിധി: ഉല്പാദക്കരുടെ ഹരജി ഇന്ന് പരിഗണിക്കും
backup
June 03 2016 | 03:06 AM
കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്കെതിരായ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വെഹിക്കിള്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് നല്കിയ ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇന്നലെ ഹൈക്കോടതി ഹരജി പരിഗണിക്കവെ അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലീഗല്‍ എന്‍വയോണ്‍മെന്റല്‍ അവേര്‍നസ് ഫോറം (ലീഫ്) ഇതേ ആവശ്യമുന്നയിച്ച് കളമശേരിയിലെ നിപ്പോണ്‍ മോട്ടോര്‍ കോര്പ്പറേഷന് ലിമിറ്റഡ് നല്കിയ ഹരജിയോടൊപ്പം ഈ ഹരജിയും ഇന്നു പരിഗണിക്കും. സംസ്ഥാനത്ത് 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന്മേലുള്ള സ്റ്റേ നീക്കണമെന്നും ലീഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."